Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ വീട്​ തകർന്നു

കാറ്റിൽ വീട്​ തകർന്നു

text_fields
bookmark_border
മണ്ണഞ്ചേരി: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന നാല് വയസ്സുകാരിയുൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് 11ാം വാർഡ് മാളിയേക്കൽ ജയരാജി​െൻറ വീടാണ് പൂർണമായും തകർന്നത്. വീട്ടിലുണ്ടായിരുന്ന ജയരാജി​െൻറ ദേഹത്ത് ഓടുകൾ വീണു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭാര്യ മീരയുടെ രണ്ട് വിരലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാല് കോൺക്രീറ്റ് തൂണിൽ ഓടുമേഞ്ഞിരുന്ന വീടായിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. ക്വിറ്റ്‌ ഇന്ത്യദിന സമരസംഗമം വടുതല: 'വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് ഇന്ത്യയെ രക്ഷിക്കുക' മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ്‌ ഇന്ത്യദിന സമര സംഗമം നടത്തി. സാഹിത്യകാരൻ പ്രഫ. തോമസ് വി. പുളിക്കൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. വി.കെ. സുനീഷ്, വി. ജിബീഷ്, സി.എ. അരുൺ ചന്ദ്, കെ.പി. കബീർ, സി.സി. സുധീഷ്, റഫീഖ് പുതിയപാലം, കെ.ജെ. ആൻറണി, ഷൈൻ, പി.വി. രജിമോൻ, നിധീഷ് ബാബു, ടോണി ടോമി, സി.ഡി. സനു, കൈലാസൻ, ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story