Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാടിന്...

കുട്ടനാടിന് ആശ്വാസവുമായി വി.വി.എസ്.ഡി യു.പി സ്‌കൂള്‍

text_fields
bookmark_border
ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാടിന് ആശ്വാസവുമായി പാതിരപ്പള്ളി വി.വി.എസ്.ഡി യു.പി സ്‌കൂള്‍. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തില്‍ ശേഖരിച്ച അവശ്യസാധനങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും വിദ്യാലയങ്ങളിലും എത്തിച്ചുനല്‍കി. നോട്ട്ബുക്ക്, പേന, പെന്‍സില്‍, കൈലിമുണ്ട്, തോര്‍ത്ത്, നൈറ്റി, സാരി, ബെഡ്ഷീറ്റ്, കുടിവെള്ളം തുടങ്ങിയവയാണ് കുട്ടമംഗലം, രാമങ്കരി പ്രദേശങ്ങളിലെ മൂന്ന് സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ചത്. പ്രധാനാധ്യാപിക സിന്ധു, അധ്യാപികമാരായ ഷംന, ബിന്‍സി, പി.ടി.എ അംഗം സിനി, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. ദുരിതബാധിതർക്ക് സഹായമെത്തിച്ചു മണ്ണഞ്ചേരി: ദുരിതത്തിൽ മുങ്ങിയ കുട്ടനാട്ടിലെ ജനങ്ങൾക്ക് മുഹമ്മയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായഹസ്‌തം. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതർക്ക് വിവിധതരം സോപ്പുകൾ സമാഹരിച്ചത്. മുഹമ്മയിൽ നടന്ന ചടങ്ങിൽ ഡി. ഷീലമ്മ അധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മുഹമ്മ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.പി. മംഗളാമ്മയിൽനിന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മാരാരിക്കുളം ഏരിയ സെക്രട്ടറി ഡി. ഷാജി ഏറ്റുവാങ്ങി. പ്രഭ ഷാജി, സ്വപ്ന ഷാബു, വത്സല എന്നിവർ സംസാരിച്ചു. സിനി ഗിരിധരൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story