Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർച്​ ബിഷപ്...

ആർച്​ ബിഷപ് ബെച്ചിനെല്ലി ചരമവാർഷികം

text_fields
bookmark_border
കൊച്ചി: വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആർച് ബിഷപ് ബെർണദീൻ ബെച്ചിനെല്ലിയുടെ 150ാം ചരമ വാർഷികത്തോടനുബന്ധിച്ച് കൂനമ്മാവ്, എറണാകുളം, വരാപ്പുഴ എന്നിവിടങ്ങളിൽ സെപ്റ്റംബർ രണ്ടുമുതൽ ഏഴുവരെ അനുസ്മരണച്ചടങ്ങുകൾ നടത്തും. കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് പള്ളിയിൽ രണ്ടിന് അനുസ്മരണ സമ്മേളനം നടത്തും. എറണാകുളം ആശിർഭവനിൽ സെപ്റ്റംബർ ആറിന് കേരള റീജൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിലി​െൻറ ഹെരിറ്റേജ് കമീഷൻ, ജോൺ ഓച്ചന്തുരുത്ത് മെമോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമാ) എന്നിവയുടെ ആഭിമുഖ്യത്തിൽ ചരിത്രസെമിനാർ സംഘടിപ്പിക്കും. ബെച്ചിനെല്ലി മെത്രാപ്പോലീത്തയെ അടക്കംചെയ്ത വരാപ്പുഴ മൗണ്ട് കാർമൽ സ​െൻറ് ജോസഫ് ആശ്രമദേവാലയത്തിൽ ഏഴാം തീയതി അനുസ്മരണ ബലിയർപ്പിക്കും. കൂനമ്മാവ് പള്ളിയിൽ ആർച് ബിഷപ് ബെച്ചിനെല്ലിയുടെ പ്രതിമയുടെ അനാഛാദനം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രണ്ടിന് വൈകീട്ട് 4.15ന് നിർവഹിക്കും. 35 വർഷത്തോളം കേരളത്തിൽ ജീവിച്ച മഹാമിഷനറി എന്നറിയപ്പെടുന്ന ഇറ്റലിക്കാരനായ ആർച് ബിഷപ് ബെച്ചിനെല്ലിയാണ് 1864ൽ എല്ലാ ഇടവകകളിലും കരകളിലും പ്രാഥമിക വിദ്യാലയങ്ങൾ തുടങ്ങാൻ കൽപന പുറപ്പെടുവിച്ചത്. പുത്തൻപള്ളിയിൽ ഇദ്ദേഹം സ്ഥാപിച്ച സ​െൻറ് ജോസഫ് റീജനൽ സെമിനാരിയാണ് പിന്നീട് ആലുവ പൊന്തിഫിക്കൽ സെമിനാരിയായി വികസിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story