Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരമധ്യത്തില്‍ ഓടയില്‍ ...

നഗരമധ്യത്തില്‍ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കൊച്ചി: നഗരമധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്താണ് കണ്ടെത്തിയത്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകള്‍ക്കുതാഴെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വര്‍ഷങ്ങളായി സ്ഥലത്ത് അലഞ്ഞുതിരിഞ്ഞ് ആക്രിസാധനങ്ങൾ പെറുക്കി നടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയോടൊപ്പമാണ് ഇപ്പോൾ തെരുവിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെന്‍ട്രല്‍ പൊലീസ് നടപടി സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍നിന്ന് തലേന്ന് രണ്ടുപേരും മദ്യപിച്ചിരുന്നതായും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍വഴുതി വീണതാണെന്നുമാണ് മൊഴി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story