Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ-ചങ്ങനാശ്ശേരി...

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​: കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും

text_fields
bookmark_border
കുട്ടനാട്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആലപ്പുഴ ഡിപ്പോ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പാതയിലെ മങ്കൊമ്പ് ഭാഗത്തെ അപകടകരമായ കുഴികള്‍ കെ.എസ്.ടി.പി അധികൃതര്‍ അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയത്. 26 ദിവസമായി പാതയിലൂടെ ഗതാഗതം മുടങ്ങിയിരുന്നു. റോഡിലെ ജലനിരപ്പ് കുറഞ്ഞിരുന്നെങ്കിലും പാതയിലെ കുഴികളാണ് ബസടക്കമുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് തടസ്സമായത്. മങ്കൊമ്പ് മുതല്‍ ബ്ലോക്ക് ജങ്ഷന്‍ വരെയുള്ള ഒരുകി.മീ. ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ നെടുമുടി നസ്രത്ത് മുതല്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് സമീപംവരെയും മങ്കൊമ്പ് കലുങ്ക് മുതല്‍ ബ്ലോക്ക് ജങ്ഷന്‍ വരെയുമുള്ള രണ്ട് കി.മീറ്റര്‍ ഭാഗത്താണ് വെള്ളക്കെട്ടുള്ളത്. സമീപത്തെ പാടശേഖരങ്ങളില്‍ പമ്പിങ് ആരംഭിച്ചിട്ടും വളരെ പതുക്കെയാണ് ജലനിരപ്പ് കുറയുന്നത്. പാടത്തുനിന്ന് വെള്ളം ഒഴുക്കിക്കളയാന്‍ മറ്റ് മാര്‍ഗമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story