Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴകുമ്പോൾ...

പഴകുമ്പോൾ വലിച്ചെറിയുന്ന ശീലം ഇനി മാറ്റാം

text_fields
bookmark_border
കൂത്താട്ടുകുളം: പഴയ സാരി, ചുരിദാർ ടോപ്, ടീ ഷർട്ടുകൾ, ജീൻസ് തുടങ്ങിയവ . ഹരിതോത്സവത്തി​െൻറ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ഏകദിന പരിശീലനത്തിൽ ജീൻസും ചുരിദാർ ഷാളുമെല്ലാം വിവിധ ഡിസൈനുകളിലെ തുണിസഞ്ചികളും കൂടുകളുമായി മാറുന്നത് കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. മാലിന്യമാകേണ്ട സാധനങ്ങളുടെ പുനരുപയോഗം കണ്ടെത്തി മാലിന്യത്തി​െൻറ തോത് കുറക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ലോക പുനരുപയോഗ ദിനത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തി​െൻറ ഭാഗമായി ഉണ്ടാക്കിയ ബാഗുകളുടെ പ്രദർശനവും പഴയ ബുക്കുകളുടെ പേപ്പറുകൾ ശേഖരിച്ചുണ്ടാക്കിയ ബുക്കുകളുടെ വിതരണവും നടന്നു. മഞ്ജുമോൾ മാത്യു, കെ.പി. രേഖ എന്നിവർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി, ട്രെയിനർ എം.എം. ഹഫ്സ, ബിൻസി, ടി.കെ. മേരിക്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story