Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺസഷൻ നൽകാത്തതിൽ...

കൺസഷൻ നൽകാത്തതിൽ വിദ്യാർഥികളുടെ പ്രതിഷേധം

text_fields
bookmark_border
കൂത്താട്ടുകുളം: എറണാകുളം, കൂത്താട്ടുകുളം പാലാ ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ കൺസഷൻ ടിക്കറ്റ് അനുവദിക്കാത്ത നടപടിയിൽ മണിമലക്കുന്ന് ഗവ. കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വ്യാഴാഴ്ച കൺസഷൻ അനുവദിക്കാത്ത സ​െൻറ് ജോർജ് കമ്പനി ബസുകൾ കുട്ടികൾ തടഞ്ഞിട്ടു. ദിവസവും കൺസഷൻ ടിക്കറ്റി​െൻറ പേരിൽ കണ്ടക്ടർമാരിൽനിന്ന് ചീത്ത കേൾക്കേണ്ടിവരുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു. കഴിഞ്ഞദിവസം വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ വിദ്യാർഥികളെ ഫുൾ ടിക്കറ്റ് നൽകാത്തതിനാൽ രണ്ട് സ്റ്റോപ് കഴിഞ്ഞ് ഇറക്കിവിട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇത്തരം കാര്യങ്ങൾ ഉണ്ടാകില്ലെന്ന ജീവനക്കാരുടെ ഉറപ്പിന്മേൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story