Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുലയൂട്ടല്‍ വാരാചരണം

മുലയൂട്ടല്‍ വാരാചരണം

text_fields
bookmark_border
വടവുകോട്: ലോകാരോഗ്യ സംഘടനയുടെ മുലയൂട്ടല്‍ വാരാചരണത്തി​െൻറ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തി​െൻറയും വനിത ശിശു വികസന വകുപ്പി​െൻറയും ഐ.സി.ഡി.എസി​െൻറയും ആഭിമുഖ്യത്തില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഔഷധക്കഞ്ഞി വിതരണവും നടത്തി. നാട്ടറിവ് വിദഗ്ധ ലക്ഷ്മിക്കുട്ടിഅമ്മ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ തയാറാക്കിയ ഫീഡിങ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങള്‍ക്ക് ഓരോഘട്ടത്തിലും നല്‍കേണ്ട ഭക്ഷണക്രമവും തയാറാക്കുന്ന വിധവും സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. കുഞ്ഞിന് ഇത്തരം സമീകൃതാഹാരം കൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രദര്‍ശനത്തില്‍ വിവരിക്കുന്നുണ്ട്. അംഗൻവാടി ജീവനക്കാരുടെ സ്‌കിറ്റ്, തിരുവാതിര, നാടന്‍പാട്ട്, ബേബി ഷോ, ക്വിസ്, ഉപന്യാസരചന മത്സരം, കവിത പാരായണം, പോസ്റ്റര്‍ നിര്‍മാണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീഷ് പുല്യാട്ടേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ കെ.കെ. രമേഷ്, ഷൈജ അനില്‍, ഷൈജി ശിവാജി, ഗീത സുകുമാരന്‍, അമ്പിളി ഷിബു, ലത സോമന്‍, ചൈല്‍ഡ് ഡെവലപ്‌മ​െൻറ് പ്രോജക്ട് ഓഫിസര്‍ സി. പ്രീത എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story