Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനവാസകേന്ദ്രങ്ങൾ...

ജനവാസകേന്ദ്രങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് കാളിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നഗരത്തിലെ ജനവാസ കേന്ദ്രങ്ങൾ വെള്ളപ്പൊക്കഭീഷണിയിൽ. രണ്ടാഴ്ചക്കിടെ നാലുതവണ വെള്ളപ്പൊക്കഭീഷണി നേരിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും ആശങ്ക ഉയരുന്നത്. കനത്ത മഴയെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇടമലയാറിനു പുറമെ ഇടുക്കി ഡാം കൂടി തുറന്നതോടെ ഭീതിയിലായിരുന്നു മൂവാറ്റുപുഴയാറി​െൻറ തീരവാസികൾ. ഇതിനിടെയാണ് കാളിയാർ മേഖലയിൽ ഉരുൾപൊട്ടി പുഴയിൽ വെള്ളം ഉയർന്നത്. കഴിഞ്ഞയാഴ്ചകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറോളം വീടുകളിൽ വെള്ളം കയറിയിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, ഇലാഹിയ കോളനി, കാളച്ചന്ത, ആനിക്കകുടി കോളനി, കൂൾ മാരി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. കിഴക്കൻമേഖലയിൽ നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story