Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതംവിതച്ച് വെള്ളം,...

ദുരിതംവിതച്ച് വെള്ളം, മണ്ണിടിച്ചിൽ

text_fields
bookmark_border
കോതമംഗലം: ഇടമലയാർ ഡാമും ഒപ്പം ഇടുക്കിയിലെ ചെറുഡാമുകളും തുറന്നതോടെ താലൂക്കി​െൻറ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംകയറി. കുട്ടമ്പുഴ, നേര്യമംഗലം പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴയിൽ കുട്ടമ്പുഴ-പൂയംകൂട്ടി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൂവപ്പാറക്ക് സമീപം വ്യാഴാഴ്ച പുലർച്ചയോടെയാണ് മണ്ണിടിഞ്ഞത്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ഉയരത്തിലുള്ള മൺതിട്ട റോഡിലേക്ക് പതിക്കുകയായിരുന്നു. നാല് മണിക്കൂറിനടുത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഇടമലയാർ ഡാം തുറന്നതോടെ കുട്ടമ്പുഴയിലെ പുഴയോരങ്ങളിലെ കടകളിലും വീടുകളിലും വെള്ളംകയറി. പുഴയോരം ൈകയേറി നിർമിച്ചിരിക്കുന്ന ഇരുപതിൽപരം കച്ചവടസ്ഥാപനങ്ങളിലും ആറ് വീടുകളിലുമാണ് വെള്ളം കയറിയത്. വ്യാഴാഴ്ച രാവിലെ അഞ്ചിന് ഡാം ഷട്ടറുകൾ തുറന്ന് ഒരുമണിക്കൂർ പിന്നിടുമ്പോഴാണ് കച്ചവട സ്ഥാപനങ്ങളിലും വീടുകളിലേക്കും വെള്ളം കയറിയത്. അര മണിക്കൂറിനുശേഷം വെള്ളം ഇറങ്ങുകയും ചെയ്തു. രണ്ടു ദിവസമായി മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു. ബുധനാഴ്ച മണികണ്ഠൻചാലിൽ മരണമടഞ്ഞ തളിയപറമ്പിൽ വർഗീസി​െൻറ മൃതദേഹം വള്ളത്തിൽ പുഴകടത്തി പൂയംകുട്ടി സ​െൻറ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി പാംബ്ല അണക്കെട്ട് തുറന്നതോടെ നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തി​െൻറയടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശമുണ്ടായി. നേര്യമംഗലം മണിയൻപാറയിൽ കോഴിഫാമുകളിൽ വെള്ളം കയറി സുധൻ, ജോണി എന്നിവരുടെ 5000ൽപരം കോഴികൾ നഷ്ടമായി. പറച്ചാലിൽ പ്രകാശി​െൻറ ഫാമിൽനിന്ന് കോഴികളെ മാറ്റിയെങ്കിലും മീൻകെട്ടുകളിൽനിന്ന് മീൻ നഷ്ടമായി. കാഞ്ഞിരവേലിയിൽ ദേവിയാർ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. അപകടഭീതിയായി കനാൽ ബണ്ട് കോതമംഗലം: പെരിയാർവാലി ഹൈലവൽ കനാൽബണ്ട് മുത്തംകുഴി ഭാഗത്ത് ഇടിഞ്ഞിട്ട് ഒരുമാസം. പുനർനിർമാണ നടപടികളൊന്നും എടുക്കാതെ അധികാരികൾ. കനാൽ ബണ്ട് ഇടിയുന്ന സമയത്ത് കനാലിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ അപകടം ഉണ്ടായില്ല. എന്നാൽ, ഇടമലയാർ ഷട്ടർ തുറന്നതോടെ കനാലിൽ വെള്ളം ഉയർന്ന് വലിയ ദുരന്തത്തിനുള്ള സാധ്യതയുണ്ട്. കനാൽ ബണ്ടി​െൻറ പകുതിയിലേറെ ഭാഗം ഇടിഞ്ഞതിനാൽ ബാക്കിഭാഗം ഏതുസമയത്തും ഇടിയാവുന്ന നിലയിലാണ്. ഈ ഭാഗം പുറത്തേക്ക് ഇടിഞ്ഞാൽ നിരവധി വീടുകളും കൃഷിയും വെള്ളത്തിൽ മുങ്ങും. കനാലിലേക്ക് വെള്ളം വിടാത്തതിനാൽ അപകടം ഇല്ല എന്ന നിലപാടിലാണ് അധികാരികൾ.
Show Full Article
TAGS:LOCAL NEWS 
Next Story