Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ: നെഹ്​റു...

കനത്ത മഴ: നെഹ്​റു ട്രോഫി വള്ളംകളി മാറ്റി​െവച്ചു

text_fields
bookmark_border
ആലപ്പുഴ: ശനിയാഴ്ച നടക്കേണ്ടിയിരുന്ന 66ാമത് നെഹ്റു ട്രോഫി വള്ളംകളി മഴയുടെയും വെള്ളപ്പൊക്കത്തി​െൻറയും പശ്ചാത്തലത്തിൽ മാറ്റിവെക്കാൻ എൻ.ടി.ബി.ആർ സൊസൈറ്റി ഭരണസമിതിയോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇടുക്കിയിലടക്കം സംസ്ഥാനത്ത് 22 ഡാമുകൾ തുറന്ന സാഹചര്യത്തിൽ ജില്ല ആശങ്കയിലാണ്. ഇൗ അവസ്ഥയിൽ പുന്നമടക്കായലിൽ അടക്കം വൻ നീരൊഴുക്കിന് സാധ്യതയുള്ളതിനാലാണ് വള്ളംകളി മാറ്റിെവക്കാൻ തീരുമാനിച്ചത്. പമ്പ, കക്കി അണക്കെട്ടുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കാർത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. മാറ്റിവെച്ച ജലോത്സവം ആഗസ്റ്റ് 18നും 21നും ഇടയിൽ നടത്താൻ തീരുമാനമായതായി മന്ത്രി അറിയിച്ചു. മുഖ്യാതിഥി സചിൻ ടെൻഡുൽകറുടെ സൗകര്യംകൂടി കണക്കിെലടുത്ത് തീയതി നിശ്ചയിക്കും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ജലോത്സവം കാണാൻ സൗകര്യമൊരുക്കും. പരിശീലനം നൽകുന്ന ബോട്ടുകൾക്ക് വരുന്ന അമിത ചെലവി​െൻറ ഒരു വിഹിതവും സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് വള്ളംകളി ഉദ്ഘാടനത്തിന് എത്താനിരുന്നത്. 20 ചുണ്ടൻവള്ളങ്ങൾ അടക്കം 78 വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. പുന്നമടയിലെ വിവിധ സ്ഥലങ്ങളിൽ മത്സരവള്ളങ്ങൾ പരിശീലനം തകൃതിയായി തുടരുന്ന സമയത്താണ് വള്ളംകളി മാറ്റിവെച്ചതായ വാർത്ത വന്നത്. ഇത് ജലോത്സവ പ്രേമികളെ നിരാശയിലാക്കി. ടിക്കറ്റ് ഓൺലൈൻ വഴിയും നേരിട്ടും വാങ്ങിയവർക്ക് ആവശ്യമെങ്കിൽ പണം തിരിച്ചു നൽകും. പുതിയ തീയതിയിൽ കളി കാണാൻ ഇതേ ടിക്കറ്റ് ഉപയോഗിക്കാനും അനുവാദമുണ്ടാകും. ചാമ്പ്യൻസ് ബോട്ട് ലീഗിന് ഈവർഷം തുടക്കം കുറിക്കുന്നതിനാൽ കർശന അച്ചടക്കം പാലിച്ചാവും മത്സരം. നിയമവിരുദ്ധമായ ഏത് പ്രവൃത്തിയും വിഡിയോ സഹായത്തോടെ അച്ചടക്കസമിതി പരിശോധിച്ച് നടപടിയെടുക്കും. ഇവിടെ അയോഗ്യരാക്കപ്പെടുന്നവർക്ക് പിന്നീട് ലീഗിലെ എല്ലാ കളികളും നഷ്ടപ്പെടുമെന്നും മന്ത്രി പറഞ്ഞു. വള്ളംകളിക്കുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കാലവർഷം വീണ്ടും ശക്തമായതിനാൽ വള്ളങ്ങൾക്ക് പരിശീലനത്തിന് ധനസഹായം നൽകുന്നത് പരിഗണിക്കും. ഇതിനകം 30 ലക്ഷം രൂപ സൊസൈറ്റിക്ക് ചെലവായിട്ടുണ്ട്. പുതുതായി സർക്കാറിൽനിന്ന് ധനസഹായം പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തിൽ പ്രായോജകരെ കണ്ടെത്തി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story