Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡബ്ല്യു.ഡി...

പി.ഡബ്ല്യു.ഡി എന്‍ജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി മണ്ണത്തൂര്‍ റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി എൻജിനീയറെ ഉപരോധിച്ചു. റോഡിലെ വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണുമെന്നും കലുങ്ക് പണിയുന്നതിന് എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കുമെന്നുമുള്ള ഉറപ്പിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. മാറാടിയില്‍നിന്ന് മണ്ണത്തൂര്‍ പോകുന്ന റോഡാണ് തകര്‍ന്ന് കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്നത്. മഴ തുടങ്ങുന്നതിന് മാസങ്ങള്‍ക്കുമുമ്പ് റോഡ് നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും നിർമാണ വസ്തുക്കൾ എത്തിക്കുകയും ചെയ്തിരുന്നെങ്കിലും അധികൃതരുടെ അനാസ്ഥമൂലം നിര്‍മാണം തുടങ്ങിയില്ല. രണ്ട് കോളജും വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളും മാറാടി ഹൈസ്‌കൂളും പള്ളിയും അമ്പലവുമുള്‍പ്പെടെ ആരാധനാലയങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള പ്രധാന റോഡാണ് ഇത്തരത്തില്‍ തകര്‍ന്നത്. നൂറുകണക്കിന് വിദ്യാർഥികള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ യാത്ര ഇപ്പോള്‍ ദുരിതത്തിലാണ്. മാറാടി പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രം ഈ പ്രദേശത്താണ്. രോഗിയെ ഓട്ടോയില്‍പോലും എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. ഏതാനും ദിവസങ്ങള്‍ മുമ്പ് ലോഡുമായി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് ഒഴുകിവരുന്ന വെള്ളം കലുങ്ക് നിര്‍മിച്ച് അതിലുടെ വിട്ടെങ്കില്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ. ഉപരോധസമരത്തിന് സമീര്‍ കോണിക്കല്‍, മുഹമ്മദ് റഫീഖ്, രതീഷ് ചെങ്ങാലിമറ്റം, ആബിത് അലി, ഐജി ആരക്കുഴ, അമല്‍ ബാബു, വി.എസ്. ഷെഫാന്‍, ആല്‍ബിന്‍ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story