Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരിയിൽ...

നെടുമ്പാശ്ശേരിയിൽ രണ്ടുമണിക്കൂർ ഭാഗികമായി സർവിസുകൾ നിർത്തിവെച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: ഇടമലയാർ അണക്കെട്ട് തുറന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ രണ്ടുമണിക്കൂർ ഭാഗികമായി സർവിസുകൾ നിർത്തിവെച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.05 മുതൽ വൈകീട്ട്്്് 3.05 വരെയാണ് സർവിസ് നിർത്തിയത്. ഇതേതുടർന്ന്്് മൂന്ന് ആഗമന വിമാന സർവിസ് തിരിച്ചുവിടേണ്ടിവന്നു. വൈകീട്ട്്് 3.05നുശേഷം സർവിസ് പുനരാരംഭിച്ചു. പെരിയാറിലെ നീരൊഴുക്ക് വർധിച്ചതോടെ വിമാനത്താവളത്തിന് സമീപത്തെ കൈവഴിയിൽ ജലനിരപ്പ് ഉയർന്നു. വിമാനത്താവളത്തി​െൻറ ഓപറേഷൻ ഭാഗെത്ത കാനയിലേക്ക് വെള്ളമെത്തുകയും പാർക്കിങ് ബേയുടെ വശത്തുകൂടി നേരിയ തോതിൽ പരക്കുകയും ചെയ്തു. ഇതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനങ്ങളുടെ ലാൻഡിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മുംബൈയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കും ബംഗളൂരുവിൽനിന്ന് വന്ന സ്പൈസ് ജെറ്റ് വിമാനം ബംഗളൂരുവിലേക്കും മസ്കത്തിൽനിന്നെത്തിയ ഒമാൻ എയർ വിമാനം തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു. ഒമാൻ വിമാനം പിന്നീട് കൊച്ചിയിലെത്തി തുടർ സർവിസ് നടത്തി. യാത്രക്കാരുടെ സൗകര്യാർഥം സിയാൽ അധികൃതർ വിമാനത്താവളത്തിൽ കൺേട്രാൾ റൂം തുറന്നു. ഉച്ചക്ക് രണ്ടരയോടെ പെരിയാറിലെ ജലനിരപ്പ് ഉയരുന്നതി​െൻറ തോത് കുറഞ്ഞതോടെ പ്രവർത്തനം പൂർണനിലയിൽ പുനഃസ്ഥാപിക്കാൻ അധികൃതർ തീരുമാനമെടുക്കുകയായിരുന്നു. 3.05ന് വിമാനത്താവളത്തി​െൻറ പ്രവർത്തനം സാധാരണ നിലയിലായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ചെറുതോണി അണക്കെട്ടുകൂടി തുറന്ന സാഹചര്യത്തിൽ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മാത്രമേ വിമാനത്താവളത്തി​െൻറ പ്രവർത്തനത്തെ ബാധിക്കൂവെന്ന്്് സിയാൽ അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story