Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലാ പ്രദേശങ്ങളും...

എല്ലാ പ്രദേശങ്ങളും സന്ദർശിക്കും -കേന്ദ്ര സംഘം മേധാവി

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറക്ക് കാലവർഷക്കെടുതിയിലും കടലാക്രമണത്തിലും നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാ പ്രദേശങ്ങളും സന്ദർശിക്കുമെന്ന് മഴക്കെടുതി വിലയിരുത്താൻ എത്തുന്ന കേന്ദ്ര സംഘം മേധാവി എ.വി. ധർമറെഡ്ഢി. ഡൽഹിയിൽ താനുമായി കൂടിക്കാഴ്ച നടത്തിയ എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരോടാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി കൂടിയായ റെഡ്ഢി ഉറപ്പുനൽകിയത്. കേന്ദ്രസംഘം കുട്ടനാടും തീരപ്രദേശങ്ങളും സന്ദർശിക്കണമെന്നും ഒരുദിവസം പൂർണമായും ആലപ്പുഴയിൽ ചെലവഴിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. വീടുകളും കൃഷിയും നശിച്ചവർക്ക് പൂർണമായ നഷ്ടപരിഹാരം നൽകാനും ബണ്ട് സംരക്ഷിച്ച് വീടും മറ്റു സ്വത്തുവകകളും നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണം. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇവിടങ്ങളിൽ കടൽഭിത്തിയും തീരസംരക്ഷണ സംവിധാനങ്ങളും ഇല്ലാത്തതുമൂലം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നൂറുകണക്കിന് വീടുകളും ജനങ്ങളുടെ സ്വത്തുവകകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമാണ് ഉണ്ടായതെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. വള്ളംകളി കമൻററി മത്സരം പത്തിന് ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേളക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി പത്തിന് രാവിലെ പത്തിന് ആലപ്പുഴ മുല്ലക്കൽ ജുവൽ ഹാളിൽ വള്ളംകളി കമൻററി മത്സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പ്രശസ്തിപത്രവും ഫലകവും നൽകും. ഒന്നാം സ്ഥാനക്കാരന് മുല്ലക്കൽ സംസം ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളെ ഒരു വിഭാഗമായി പരിഗണിച്ചാണ് മത്സരം. അഞ്ചുമിനിറ്റ് ആണ് സമയപരിധി. കുട്ടനാട്, ആലപ്പുഴ, കളിവള്ളങ്ങൾ എന്നിവ പരാമർശിച്ചാണ് നെഹ്‌റുട്രോഫി ജലമേളയുടെ കമൻററി അവതരിപ്പിക്കേണ്ടത്. മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ട്രാക്കിൽ ഗബ്രിയേൽ, ജവഹർ തായങ്കരി, കാരിച്ചാൽ, പായിപ്പാടൻ എന്നിവ മത്സരിക്കുന്നതായി സങ്കൽപ്പിച്ചാണ് കമൻററി പറയേണ്ടത്. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കാൻ മാനദണ്ഡമാകും. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 9.30ന് രജിസ്‌ട്രേഷന് ഹാളിൽ എത്തണം. ഫോൺ: 0477-2251349.
Show Full Article
TAGS:LOCAL NEWS 
Next Story