Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പണിമ​ുടക്ക്​:...

വാഹന പണിമ​ുടക്ക്​: മാർച്ച്​ നടത്തി

text_fields
bookmark_border
ആലപ്പുഴ: മോട്ടോർ വാഹന പണിമുടക്കി​െൻറ ഭാഗമായി ജില്ലയിൽ വിവിധ തൊഴിലാളി സംഘടനകളുടെയും വാഹന ഉടമ സംഘടനകളുടെയും നേതൃത്വത്തിൽ 15 കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജില്ല കമ്മിറ്റി സംംഘടിപ്പിച്ച ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ബാബു ജോർജ് അധ്യക്ഷത വഹിച്ചു. യൂനിയൻ നേതാക്കളായ പി.പി. ചിത്തരഞ്ജൻ, പുഷ്പരാജൻ, കുര്യൻ, ഷാനിദ്, സലിംബാബു, മനോജ്, മധു, എം.എം. ഷെരീഫ്, പ്രേംചന്ദ്, പി.എം. സുശീലൻ, സിറിയക്, നിസാർ കോയ പറമ്പിൽ, സാബു എന്നിവർ സംസാരിച്ചു. സമിതി ജില്ല കൺവീനർ എച്ച്. സലാം സ്വാഗതവും കെ.ജി. ജയലാൽ നന്ദിയും പറഞ്ഞു. ചേർത്തല ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് എൻ.ആർ. ബാബുരാജും, ചെങ്ങന്നൂർ പോസ്റ്റ് ഓഫിസ് മാർച്ച് കെ.കെ. ചന്ദ്രനും, കായംകുളം പോസ്റ്റ് ഓഫിസ് മാർച്ച് പി. ഗാനകുമാറും, മാവേലിക്കര ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് കെ. മധുസൂദനനും ഉദ്ഘാടനം ചെയ്തു. തുറവൂരിൽ പി.ഡി. രമേശൻ, കലവൂരിൽ പി.ജി. സനൽകുമാർ, പൂച്ചാക്കലിൽ പി.എം. പ്രമോദ്, അമ്പലപ്പുഴയിൽ ഓമനക്കുട്ടൻ, മുതുകുളത്ത് ടി.എസ്. താഹ, ചാരുംമൂട്ടിൽ അജി, മാന്നാറിൽ പ്രദീപ്, മങ്കൊമ്പിൽ കെ.കെ. അശോകൻ, എടത്വായിൽ റെജി പി. വർഗീസ് എന്നിവരും ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയിൽ പൂർണം അമ്പലപ്പുഴ: വാഹനപണിമുടക്ക് മൂലം അമ്പലപ്പുഴയില്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് വിവിധയിടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ഇതിനിടയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച വാഹനങ്ങള്‍ പ്രകടനക്കാര്‍ തടഞ്ഞു. മറ്റ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ഓട്ടോ- ടാക്‌സി, ടെമ്പോ വര്‍ക്കേഴ്‌സ് യൂനിയന്‍ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കാഴത്തുനിന്നും കച്ചേരിമുക്കിലേക്ക് നടത്തിയ പ്രകടനം സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ഏരിയ വൈസ്പ്രസിഡൻറ് കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് പി. പ്രകാശ്, രജീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story