Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്​ പാക്കേജ്​...

കുട്ടനാട്​ പാക്കേജ്​ രണ്ടാം ഘട്ടം ഉടൻ വേണം ^കൊടിക്കുന്നിൽ എം.പി

text_fields
bookmark_border
കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം ഉടൻ വേണം -കൊടിക്കുന്നിൽ എം.പി ആലപ്പുഴ: കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടം ഉടൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഡോ. എം.എസ്. സ്വാമിനാഥൻ നിർദേശിച്ച 1840 കോടിയുടെ കുട്ടനാട് പാക്കേജിൽ 500 കോടി രൂപയിൽ താഴെ മാത്രമേ ഒന്നാം ഘട്ടത്തിൽ നടപ്പാക്കിയിട്ടുള്ളൂ. വെള്ളപ്പൊക്ക കെടുതിമൂലം കുട്ടനാടിനുണ്ടായ നാശനഷ്ടം പരിഹരിക്കാൻ പാക്കേജ് പൂർണമായും നടപ്പാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കുട്ടനാടിന് മാത്രമായി ആയിരം കോടിയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണം. പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താനും കുട്ടനാട്ടുകാർ താമസിക്കുന്ന തോടുകളുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനും മണ്ണിട്ട് പൊക്കി റോഡ് നിർമിക്കുന്നതിനും രണ്ടാംഘട്ട കുട്ടനാട് പാക്കേജിൽ മുൻഗണന നൽകണം. രൂക്ഷമായ വെള്ളപ്പൊക്കം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. നെൽകൃഷി ചെയ്യാനായി കർഷകർ വിവിധ ബാങ്കുകളിൽനിന്ന് എടുത്ത കാർഷിക വായ്പ എഴുതിത്തള്ളണമെന്നും എം.പി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രിയും, ജലവിഭവ മന്ത്രിയും കുട്ടനാട് സന്ദർശിച്ച് സ്ഥിതിഗതി നേരിട്ട് വിലയിരുത്തണം. ഈ മന്ത്രാലയങ്ങളുടെ കീഴിൽ വെള്ളപ്പൊക്ക നിവാരണത്തിനും, കൃഷിനാശത്തിനും നൽകുന്ന സഹായങ്ങൾ ലഭിക്കാനും നടപടി സ്വീകരിക്കണമെന്നും എം.പി ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story