Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പണിമുടക്ക്​...

വാഹന പണിമുടക്ക്​ ജില്ലയിൽ പൂർണം; കാറി​െൻറ ചില്ല്​ തകർത്തു

text_fields
bookmark_border
ആലപ്പുഴ: മോേട്ടാർ വാഹന നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഒാഡിനേഷൻ കമ്മിറ്റി ആഹ്വാനം െചയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മിക്ക വിദ്യാലയങ്ങളും തുറന്നുപ്രവർത്തിച്ചില്ല. ഉദ്യോഗസ്ഥർ മാത്രമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. നിരത്തുകളിൽ ഹർത്താലി​െൻറ പ്രതീതി ആയിരുന്നു. ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചെങ്കിലും തിരക്ക് കുറവായിരുന്നു. ഏതാനും ടാക്സികളും സർവിസ് നടത്തി. ആലപ്പുഴ മുല്ലക്കലിൽ യാത്രക്കാരുമായി പോയ ടാക്സി കാറി​െൻറ ചില്ല് കല്ലേറിൽ തകർന്നു. തൃശൂർ സ്വദേശികൾ സഞ്ചരിച്ച ടൊയോട്ട എത്തിയോസ് കാറി​െൻറ പിൻഭാഗെത്ത ചില്ലാണ് തകർത്തത്. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പണിമുടക്കിനെ അനുകൂലിച്ച് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും പൊതുയോഗവും നടന്നു. ഹരിപ്പാട് നഗരത്തിൽ പ്രകടനവുമാെയത്തിയവർ ലോറികൾ അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. ഗ്രാമപ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. റെയിൽവേ സ്റ്റേഷനുകളിലും മറ്റും ദീർഘദൂര യാത്രകൾ കഴിഞ്ഞെത്തിയവർ വാഹനങ്ങൾ ലഭിക്കാതെ പ്രയാസപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story