Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു ട്രോഫി:...

നെഹ്‌റു ട്രോഫി: ടിക്കറ്റ്​ വിൽപനയിൽ വൻ മുന്നേറ്റം

text_fields
bookmark_border
ആലപ്പുഴ: ഇൗ വർഷത്തെ നെഹ്‌റു ട്രോഫി ജലമേളക്കുള്ള ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഒാൺലൈൻ ടിക്കറ്റ് വിൽപനയിൽ വൻ മുന്നേറ്റമാണ് ഉണ്ടായതെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയും സബ്കലക്ടറുമായ വി.ആർ. കൃഷ്ണതേജ 'മാധ്യമ'ത്തോട് പറഞ്ഞു.100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകൾ ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിലും ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളിലും book my show, ticket genie വെബ് സൈറ്റുകളിലും ലഭിക്കും. വ്യാജ ടിക്കറ്റ് വിൽപന തടയാൻ പോലീസ്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ വിന്യസിച്ചിട്ടുണ്ട്. ആഗസ്‌റ്റ് 9, 10, 11 തീയതികളിൽ 50 പേരടങ്ങുന്ന സംഘം കർശന പരിശോധന നടത്തും. ഇത്തരത്തിലുള്ള ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽപെട്ടാൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന് സബ്കലക്ടർ മുന്നറിയിപ്പ് നൽകി. വ്യാജ ടിക്കറ്റ് വിൽപന ശ്രദ്ധയിൽപെട്ടാൽ 0477 2263441, 8921755530 നമ്പറുകളിൽ ബന്ധപ്പെടണം. ഭിന്നലിംഗക്കാരും പങ്കാളികളാകുന്നു ആലപ്പുഴ: ഇതാദ്യമായി നെഹ്റു ട്രോഫി വള്ളംകളിക്ക് വളൻറിയർമാരായി ഭിന്നലിംഗക്കാർ വരുന്നു. ആലപ്പുഴയിൽനിന്നുതന്നെയുള്ള 15 പേരെ ഇതിനായി കണ്ടെത്തി. ആലപ്പുഴ നഗരസഭ സെക്രട്ടറിയുെട നേതൃത്വത്തിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതി​െൻറ ചുമതല ഇവർക്കായിരിക്കും. മറ്റുള്ളവർ ആഹ്ലാദത്തോടെ പങ്കാളികളാകുന്ന ആഘോഷമായ ഇൗ ജലമേള ജീവിതത്തിൽ ഒരിക്കൽപോലും കാണാത്തവരാണ് ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള ഭിന്നലിംഗക്കാരെന്നും അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യമെന്നും സബ്കലക്ടർ കൃഷ്ണ തേജ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story