Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനമ്പം ബോട്ടപകടം:...

മുനമ്പം ബോട്ടപകടം: കാണാതായവര്‍ക്കായി സംയുക്ത തിരച്ചില്‍

text_fields
bookmark_border
കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധനബോട്ട്് തകര്‍ന്ന് കാണാതായ ഒമ്പതുപേർക്കായി നാവിക, തീരദേശ സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത തിരച്ചില്‍. ചൊവ്വാഴ്ച ഇരുട്ടുന്നതുവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ബുധനാഴ്ച പുലര്‍ച്ച തിരച്ചില്‍ പുനരാരംഭിക്കും. നാവികസേനയുടെ ഐ.എൻ.എസ് യമുന എന്ന കപ്പലും തീരദേശ സേനയുടെ ഒരു കപ്പലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഒരു ഡോണിയർ വിമാനവും തീരദേശ സേനയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അപകടവിവരം പുറംലോകത്തെ അറിയിച്ച മത്സ്യത്തൊഴിലാളികളുടെ പ്രയത്നവും സേനകൾക്ക് തുണയായി. 40ഓളം മത്സ്യബന്ധന ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. അപകടം നടന്ന് രണ്ട് മണിക്കൂറിലേറെ കഴിഞ്ഞെത്തിയ മത്സ്യബന്ധന ബോട്ടാണ് അപകടം ആദ്യം അറിഞ്ഞതും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതും.
Show Full Article
TAGS:LOCAL NEWS 
Next Story