Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവറുതിയിൽ നിന്നുണർന്നത് ...

വറുതിയിൽ നിന്നുണർന്നത് ദുരന്തമുഖത്തേക്ക്

text_fields
bookmark_border
കൊച്ചി: ഒന്നര മാസത്തെ ട്രോളിങ് സമ്മാനിച്ച വറുതിയിൽനിന്ന് തീരമേഖല ഉണർന്നത് ദുരന്തമുഖത്തേക്ക്. ട്രോളിങ് കാലത്ത് സ്വദേശത്തേക്ക് മടങ്ങിപ്പോയവർ കഴിഞ്ഞ ദിവസങ്ങളിലാണ് തിരികെയെത്തിയത്. മത്സ്യബന്ധനമില്ലാതിരുന്ന നാളുകളിൽ അർധപട്ടിണിയുമായി മല്ലിട്ടവർ പ്രതീക്ഷകളോടെയാണ് ഈ ദിവസങ്ങളിൽ കടലിലേക്കു പോയത്. കടലമ്മ കനിഞ്ഞപ്പോൾ ആദ്യ ദിവസങ്ങളിൽ വലനിറഞ്ഞ സന്തോഷത്തിലായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ. എന്നാൽ, സന്തോഷം മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഇടിത്തീപോലെ ദുരന്തവാർത്ത അവരെ തേടിയെത്തി. മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടില്‍ കപ്പല്‍ ഇടിച്ചു എന്ന വാര്‍ത്ത പരന്ന ഉടനെ നിരവധി പേരാണ് മുനമ്പം ഹാര്‍ബറിലേക്ക് ഒഴുകിയെത്തിയത്. ആര്‍ക്കും അപകടമൊന്നും സംഭവിക്കരുതേ എന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ഥന. അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്നവരില്‍ ഒരാളൊഴികെ എല്ലാവരും ഇതരസംസ്ഥാനക്കാരായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുപോയ ബോട്ടുകള്‍ തിരികെയെത്തുമ്പോള്‍, വേണ്ടെപ്പട്ട ആരെങ്കിലും ബോട്ടില്‍ ഉണ്ടോ എന്നറിയാന്‍ ആകാംഷയോടെ തമിഴ്‌നാട്, പശ്ചിമബംഗാള്‍ സ്വദേശികളായ തൊഴിലാളികൾ ബോട്ടിനും ആംബുലന്‍സിനും ചുറ്റും തടിച്ചുകൂടി. മലയാളിയായ ഒരാള്‍ അപകടത്തില്‍പെട്ട ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിലും ആദ്യ മണിക്കൂറില്‍ മറ്റു വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. പിന്നീടാണ് ഇത് മാല്യങ്കര സ്വദേശി തറയില്‍ പ്രകാശ​െൻറ മകന്‍ ചീരു എന്ന ഷിജുവാണെന്ന് അറിഞ്ഞത്. എന്നാല്‍, ഷിജുവിന് അപകടമൊന്നും പറ്റിയില്ലെന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നുമാണ് അറിഞ്ഞിരുന്നത്. ഇതോടെ മാല്യങ്കരയില്‍ ഉള്ളവര്‍ക്ക് ആശ്വാസമായി. എന്നാല്‍, ഈ വാര്‍ത്തക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഷിജുവിനെ കണ്ടെത്തിയിട്ടില്ലെന്നും ഷിജുവടക്കം ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് പിന്നീട് ലഭിച്ച വിവരം. ഇതോടെ മാല്യങ്കര വീണ്ടും ശോകമൂകമായി. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം ഈമാസം ഒന്നിന് പുലര്‍ച്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ കനത്ത മഴയും കടല്‍ പ്രഷുബ്ധമായതും മത്സ്യബന്ധനത്തിന് തടസ്സമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വലനിറയെ മത്സ്യം കിട്ടിയതോടെ എല്ലാവരും സന്തോഷത്തിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story