Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െപാലീസുകാര​െനയും...

​െപാലീസുകാര​െനയും ഭാര്യ​െയയും ആക്രമിച്ച കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍

text_fields
bookmark_border
ചെങ്ങന്നൂര്‍: െപാലീസുകാരെനയും ഭാര്യെയയും സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍. ചെങ്ങന്നൂര്‍ സി.ഐയുടെ ഡ്രൈവര്‍ മുളക്കുഴ പെരിങ്ങാല ജയവിലാസത്തില്‍ ജയേഷ് (39), ഭാര്യ രഞ്ജിനി (29) എന്നിവെര ആക്രമിച്ച കേസില്‍ മുളക്കുഴ പെരിങ്ങാല വെട്ടിക്കാല തെക്കേചെരുവില്‍ സാഗര്‍ (19), പെരിങ്ങാല പുത്തന്‍ പറമ്പില്‍ രാഹുല്‍ കൃഷ്ണന്‍ (24) ജ്യേഷ്ഠന്‍ രാകേഷ് കൃഷ്ണന്‍ (29) എന്നിവരാണ് പിടിയിലായത്. ഇരുവരുെടയും അച്ഛന്‍ രാധാകൃഷ്ണനെ സംഭവം നടന്ന ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെട്ടിക്കാലാ തെക്കേച്ചിറയില്‍ മനീഷും (26) നേരത്തേ പിടിയിലായി. ഇതോടെ അച്ഛനും രണ്ടും മക്കളും അടക്കം അഞ്ചുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പത്തനാപുരത്ത് ഒളിവിലായിരുന്നു പ്രതികളെന്ന് സി.ഐ എം. സുധിലാല്‍ പറഞ്ഞു. വീട്ടിലേക്ക് വരുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് െപാലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബീച്ചിലെത്തിയ കുടുംബത്തിനുനേരെ ആക്രമണം: ആറംഗ സംഘത്തിലെ നാലുപേർ റിമാൻഡിൽ ആറാട്ടുപുഴ: കടൽ കാണാനെത്തിയ കുടുംബത്തെ പട്ടാപ്പകൽ ആക്രമിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തഴവാ കടത്തൂർ ആമ്പാടിയിൽ ശ്യാം(18), സഹോദരൻ ശരത് (20), വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (19), തറയിൽകടവ് തെക്കടത്ത് അഖിൽദേവ്(18) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. രണ്ട് പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ വലിയഴീക്കൽ ബീച്ചിലായിരുന്നു സംഭവം. കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിന് കായംകുളത്തുനിന്ന് എത്തിയതായിരുന്നു ദമ്പതികളും കുഞ്ഞും മാതാവും ഭർതൃസഹോദരനും അടങ്ങുന്ന കുടുംബം. ഇവരുടെ അടുത്തെത്തിയ യുവാക്കൾ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത ഭർത്താവിെനയും സഹോദരെനയും ആറംഗ സംഘം ക്രൂരമായി മർദിച്ചു. ഇതിനിടെ, കുത്തേറ്റ് പുരുഷന്മാരിൽ ഒരാൾക്ക് പരിക്കേറ്റു. കാഴ്ചക്കാരായി നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. സ്ത്രീകൾ കരഞ്ഞ് അപേക്ഷിച്ചെങ്കിലും യുവാക്കൾ പിന്മാറിയില്ല. ഒടുവിൽ സ്ത്രീകളെകൊണ്ട് മാപ്പ് പറയിപ്പിച്ചശേഷം പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, കാറിൽ കയറി തിരികെ പോയ കുടുംബത്തെ ബൈക്കിൽ പിന്തുടർന്ന യുവാക്കൾ കൊച്ചീടെജെട്ടി പാലത്തിൽ തടയുകയും വീണ്ടും സ്ത്രീകളെ കടന്നുപിടിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറുകയും പുരുഷന്മാരിൽ ഒരാളുടെ കഴുത്തിൽനിന്ന് ഒരുപവ​െൻറ മാല പൊട്ടിച്ചെടുത്തതിനുശേഷം വിട്ടയക്കുകയുമായിരുന്നു. തിങ്കളാഴ്ച കായംകുളം ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ തൃക്കുന്നപ്പുഴ എസ്.ഐ പി. ടൈറ്റസി​െൻറ നേതൃത്വത്തിെല പൊലീസ് സംഘം തിങ്കളാഴ്ച അർധരാത്രിയോടെ വലിയഴീക്കൽ ഭാഗത്തുനിന്ന് സംഘത്തിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വലിയഴീക്കലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ശ്യാമും സഹോദരൻ ശരത്തും. എ.എസ്.ഐ രഘുനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. ഉദയകുമാർ, സി.പി.ഒമാരായ മണിക്കുട്ടൻ, ഷാജഹാൻ, സിബിലാൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. സംഭവസമയത്ത് പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ പിടിച്ചുപറി, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story