Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറംകടലിലെ ബോട്ടപകടം:...

പുറംകടലിലെ ബോട്ടപകടം: എട്ടു വർഷത്തിനിടെ 14 മരണം

text_fields
bookmark_border
കൊച്ചി: ചരക്കുകപ്പലുകൾ ബോട്ടിലിടിച്ച് അപകടവും ആളപായവും ഉണ്ടാകുന്നത് പുതിയ സംഭവമല്ല. വഴിതെറ്റിച്ചും നിയന്ത്രണവുമില്ലാതെ ഓടിയ വിദേശകപ്പലുകൾ പലകുറി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അപകടത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷത്തിനിടെ കപ്പലുകളുടെ ദുരന്തപ്പാച്ചിലിൽ നഷ്ടമായത് 14 തൊഴിലാളികളുടെ ജീവനാണ്. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ്‌ മരിച്ചവരുടേതുൾപ്പെടെയാണിത്. 2012 ഫെബ്രുവരിയിൽ നീണ്ടകരയിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത് രണ്ട് മത്സ്യത്തൊഴിലാളികളായിരുന്നു. മാർച്ച്‌ ഒന്നിന്‌ വിദേശകപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച്‌ ആലപ്പുഴയിൽ അഞ്ചുപേർ മരിച്ചു. 2013 ഫെബ്രുവരിയിൽ കൊച്ചിയിൽനിന്നുപോയ ബോട്ടിൽ ഏഴിമലയിൽെവച്ച്‌ ചരക്കുകപ്പൽ പാഞ്ഞുകയറി നിരവധി മത്സ്യത്തൊഴിലാളികൾക്ക്‌ പരിക്കേറ്റു. 2014 മേയിൽ ആലപ്പുഴയിൽനിന്ന് 32 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. ഏതാനും ദിവസങ്ങൾക്കിടെ നെയ്യാറ്റിൻകരക്ക് സമീപവും കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു. ജൂണിൽ കൊച്ചിയിൽനിന്ന് 11 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു. രണ്ട് അപകടങ്ങളിലും മത്സ്യത്തൊഴിലാളികൾ ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ജൂലൈയിൽ കൊച്ചിയിൽനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ കപ്പലി​െൻറ നങ്കൂരത്തിൽ വല കുടുങ്ങിയുണ്ടായ അപകടത്തിൽ ബോട്ടിലെ തൊഴിലാളികൾക്കെല്ലാം പരിക്കേറ്റു. ഒക്ടോബറിൽ കൊച്ചി അഴിമുഖത്ത് കപ്പൽ ബോട്ടിലിടിച്ച് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. 2015 ആഗസ്റ്റിൽ നീണ്ടകരയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒക്ടോബറിൽ ശക്തികുളങ്ങരയിൽനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ചു. 2017 ജനുവരിയിൽ കൊച്ചിയിൽനിന്ന് 65 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. ജൂൺ 11ന് കൊച്ചിയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട് കിടന്ന മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ച‌് മൂന്നുപേർ മരിച്ചിരുന്നു. 11 പേർക്ക് പരിക്കേറ്റു. ആഗസ‌്റ്റിൽ രണ്ട‌് അപകടങ്ങളുണ്ടായി. വിഴിഞ്ഞത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും നീണ്ടകരയിൽനിന്ന‌് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിലിടിച്ച് ആറു പേർക്ക് പരിക്കേറ്റു. ഒക്ടോബർ 11ന് ബേപ്പൂരിൽ 51 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒടുവിൽ 2018 ജൂലൈ ഏഴിന് കൊച്ചിയിൽനിന്ന‌് 20 നോട്ടിക്കൽ മൈൽ അകലെ ബോട്ടിൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. തായ്ലൻഡ് രജിസ്ട്രേഷനുള്ള കപ്പലാണ് അന്ന് അപകടം വിതച്ചത്. പുറംകടലിൽ അപകടമുണ്ടാക്കുന്നവയിൽ ഏറെയും വിദേശ കപ്പലുകളാണ്. എന്നാൽ, ഇവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പലപ്പോഴും സാധിക്കാറില്ല. മത്സ്യബന്ധന ബോട്ടുകളിൽ ഇടിക്കുന്ന കപ്പലുകൾ നിർത്താതെ പോകുന്നത് പതിവാണ്. ഇവയെ കണ്ടെത്തി വിവരം കേന്ദ്രത്തിനു നൽകിയാൽപോലും ആവശ്യമായ നടപടി സ്വീകരിക്കാറില്ല. രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരുമായുള്ള കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്കേറ്റ തിരിച്ചടി തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.
Show Full Article
TAGS:LOCAL NEWS 
Next Story