Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിതസേനയുടെ ഫിഷ്​...

ഹരിതസേനയുടെ ഫിഷ്​ അമിനോപ്ലസ്​ ലായനി വിപണനത്തിനൊരുങ്ങി

text_fields
bookmark_border
പിറവം: പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയുടെ നേതൃത്വത്തിൽ തയാറാക്കിയ ഫിഷ് അമിനോപ്ലസ് ലായനി വിപണനത്തിനൊരുങ്ങി. പച്ചമത്തിയും ശർക്കരയുമാണ് അമിനോപ്ലസ് ലായനിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. സംസ്കരിച്ച മത്തി വായു കടക്കാത്ത പ്ലാസ്റ്റിക് ജാറുകളിൽ നിരത്തി ഉപ്പ് ചേരാത്ത ശർക്കരയാണ് ചേർക്കുക. 41 ദിവസം ജാറിനുള്ളിൽ സൂക്ഷിച്ച് അരിച്ചെടുക്കുന്നതാണ് ലായനി. ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു മില്ലി ലിറ്റർ ലായനി ചേർത്താണ് ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയും ഇലകളിൽ തളിക്കുകയുമാകാം. ജൈവകൃഷിയിൽ ഉൽപന്നങ്ങൾ കൂടുതൽ വളർച്ചയും കീടനിയന്ത്രണവും ഉറപ്പാക്കുന്നതാണ് ലായനി. ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിൽ കൃഷിവകുപ്പ് വഴി പ്രത്യേകം പരിശീലനം ലഭിച്ച 20 കർഷകരാണ് സേനയിലുള്ളത്. യന്ത്രസഹായത്തോടെ തെങ്ങിൽ കയറുന്നതു മുതൽ കൊയ്ത്തു മെതിയും നടീലും ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ഇവരുടെ സേവനം ലഭിക്കും. ഹരിതസേനയുടെ നേതൃത്വത്തിൽ ഇ.എം ലായനി നിർമിക്കാനുള്ള നീക്കവും ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story