Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരം മുറിച്ചുമാറ്റാൻ...

മരം മുറിച്ചുമാറ്റാൻ നടപടിയില്ലെന്ന് പരാതി

text_fields
bookmark_border
പള്ളിക്കര: അപകടഭീഷണിയായി വീടിനു മുകളിലേക്ക് ചാഞ്ഞ മരം മുറിക്കാൻ നടപടിയില്ല. ആർ.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കുൾപ്പെടെ പരാതി നൽകിയിട്ടും മരം മുറിച്ചുമാറ്റാൻ നടപടിയില്ലെന്നാണ് പരാതി. മോറക്കാല ചെമ്പോത്തുകുടി വർഗീസി​െൻറ വീടിനു മുകളിലേക്ക് ചാഞ്ഞ രണ്ട് കൂറ്റൻ മരങ്ങൾ മുറിക്കണമെന്ന് സമീപവാസിയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് അധികൃതരെ സമീപിച്ചത്. മരം ഏതുനേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആർ.ഡി.ഒയുടെ ഉത്തരവ് ലഭിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പി.എൻ. പ്രസാദി​െൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നോട്ടീസ് നൽകിയിട്ടും നടപടിയില്ല. അവസാനശ്രമം എന്ന നിലയിൽ ഏഴുദിവസത്തിനകം നേരിട്ട് ഹാജരാകാൻ നോട്ടിസ് നൽകി. തുടർന്ന് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story