Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന ബോട്ടുകളുടെ സംരക്ഷണത്തിന് കേന്ദ്ര ഇടപടെൽ കാര്യക്ഷമമല്ല -സി.പി.എം

text_fields
bookmark_border
കൊച്ചി: മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാകുകയാണെന്നും കപ്പലുകൾക്ക് ലൈസൻസ് നൽകുന്ന കേന്ദ്രസർക്കാർ ഇത്തരം സന്ദർഭങ്ങളിൽ ഇടപെടൽ നടത്താത്തതാണ് ഇതിന് വഴിവെക്കുന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തക്കുറിപ്പിൽ പറഞ്ഞു. മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് തകർന്ന് തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ മത്സ്യത്തൊഴിലാളികളും ജനങ്ങളും ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആശുപത്രിയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കും അടിയന്തരമായ ഇടപെടലുകൾ വേണം. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധചെലുത്തണം. മലയാളികളായ തൊഴിലാളികൾക്കൊപ്പംതന്നെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മതിയായ ദുരിതാശ്വാസം നൽകുന്നതിന് സംസ്ഥാന സർക്കാർ നടപടി ഉണ്ടാക്കണമെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. അരിയും അവശ്യസാധനങ്ങളും വിതരണം നടത്തി കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ നോർത്തും ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് ജില്ല കമ്മിറ്റിയും സംയുക്തമായി മറുവക്കാട് ലിറ്റിൽ ഫ്ലവർ ചർച്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ 500 പേർക്ക് അഞ്ച് കിലോ വീതം അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്തു. കെ.വി.തോമസ് എം.പി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രഫഷനൽസ് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ഹ​െൻറി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി ക്ലബ് പ്രസിഡൻറ് സജു ജോസ്, സെക്രട്ടറി പ്രിൻസ് തോമസ്, മുൻ റോട്ടറി ഗവർണർ ഡോ. പ്രകാശ് ചന്ദ്രൻ, സർവിസ് ചെയർ ബാലഗോപാൽ, എ.ഐ.പി.സി സെക്രട്ടറി അനുകുമാർ, കേരള ബംഗ അസോസിയേഷൻ പ്രസിഡൻറ് അഭിനവ് ദാസ്, കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ ഷൈനി മാത്യു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ വത്സ ഫ്രാൻസിസ്, ദീപ ഷാജി, ലിസി ജോളി, പീറ്റർ ഷിൻ, ഷാജി തോപ്പിൽ, ഡോ. നിമിത്ത്, വനേസ കാർമൽ, സിജു ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story