Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനമ്പം ബോട്ടപകടം:...

മുനമ്പം ബോട്ടപകടം: രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊലീസ്

text_fields
bookmark_border
വൈപ്പിൻ: ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് പരിക്കേറ്റ രണ്ടുപേരെയും വഹിച്ച ആദ്യ ബോട്ട് മുനമ്പം ഹാര്‍ബറിലെത്തിയത്. തുടര്‍ന്ന് യുഗനാഥൻ, സഹായ് രാജ്, യാക്കൂബ് എന്നിവരുടെ മൃതദേഹങ്ങളുമായി ഓരോ ബോട്ട് എത്തി. മുനമ്പം ഹാര്‍ബറില്‍ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലായിരുന്നു പൊലീസി​െൻറ രക്ഷാപ്രവര്‍ത്തനം. ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ്, ഞാറക്കല്‍ സി.ഐ എ. മുരളി, മുനമ്പം എസ്.ഐ ടി.പി. ഷിബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഹാര്‍ബറില്‍ സജ്ജമായിരുന്ന റെസ്ക്യൂ സേന ആംബുലന്‍സില്‍ പരിക്കേറ്റവരെ മുനമ്പം ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഡോ. കീര്‍ത്തിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. എ.ഡി.എം രമാദേവി, കെ.വി. തോമസ് എം.പി, വി.ഡി. സതീശന്‍ എം.എല്‍.എ, വൈപ്പിന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കൊച്ചി: മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ ദുരന്തത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ചികിത്സസഹായം ഉറപ്പാക്കും --മന്ത്രി കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ ചികിത്സസഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story