Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുള്ളന്‍പന്നിയുടെ...

മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

text_fields
bookmark_border
ചെങ്ങന്നൂര്‍: മുണ്ടന്‍കാവില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ 70കാരന് പരിക്കേറ്റു. പ്രദേശവാസികള്‍ ആശങ്കയില്‍. പറമ്പത്തൂര്‍പടി വീട്ടില്‍ പി.എസ്. ജോണിനാണ് (ബാബു) പരിേക്കറ്റത്. മുള്ളുകൊണ്ട് കാലില്‍ രണ്ട് മുറിവുകളുണ്ടെങ്കിലും സാരമുള്ളതല്ല. പറമ്പത്തൂര്‍പടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. 4.30ഒാടെ മരം വീണ് പ്രദേശത്തെ മൂന്ന് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. വൈദ്യുതി വകുപ്പ് അധികൃതരെ വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ലൈന്‍ ഓഫാക്കി. 5.15ഒാടെ പോസ്റ്റ് വീണ് സംഭവിച്ച നാശം കാണാൻ ബാബു പുറത്തേക്കിറങ്ങി. മുണ്ടന്‍കാവ് വെസ്റ്റ് റെസിഡൻറ്സ് അസോസിയേഷന്‍ സെക്രട്ടറി ബി.കെ. പദ്മകുമാറും ഒപ്പമുണ്ടായിരുന്നു. വീണുകിടന്ന മരച്ചില്ലകള്‍ക്കിടയില്‍നിന്ന് ഒരു മുള്ളന്‍പന്നി ചീറ്റിക്കൊണ്ട് കാലിനിടയിലൂടെ ഓടിപ്പോയി. ഇതിനിടെയാണ് മുള്ളുകള്‍ വലതുകാലില്‍ തറച്ചത്. എന്താണെന്ന് ആദ്യം മനസ്സിലായില്ലെന്ന് ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പദ്മകുമാറാണ് മുള്ളന്‍പന്നിയെ കണ്ടത്. മുറിവില്‍നിന്ന് രക്തം കുറച്ച് വാര്‍ന്നുപോയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ പരിസരത്തുനിന്ന് മുള്ളുകളും ലഭിച്ചു. ആശുപത്രിയില്‍ എത്തി കുത്തിവെപ്പെടുത്ത് മടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് ചില കുട്ടികള്‍ മുള്ളന്‍ പന്നിയെ കണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മുതിര്‍ന്നവര്‍ ഇത് വിശ്വസിച്ചിരുന്നില്ല. ആക്രമണം ഉണ്ടായതോടെ പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്. വനം വകുപ്പില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭ ഉപാധ്യക്ഷയുമായ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story