Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്ക കെടുതി:...

വെള്ളപ്പൊക്ക കെടുതി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കവും കടൽക്ഷോഭവും ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്താനും റിപ്പോർട്ട് സമർപ്പിക്കാനുമായി കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ കെടുതിബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 10ന് ആലപ്പുഴ െഗസ്റ്റ്ഹൗസിലെത്തുന്ന സംഘം ജില്ല കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തും. തുടർന്ന് കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എന്നിവിടങ്ങൾ സന്ദർശിക്കും. ഉച്ചക്കുശേഷം അമ്പലപ്പുഴ താലൂക്കിലെ മാധവമുക്ക്, വളഞ്ഞവഴി എന്നിവിടങ്ങളിലും സന്ദർശനം നടത്തും. തുടർന്ന് തൃപ്പെരുന്തുറ, കുരട്ടിശ്ശേരി, കാർത്തികപ്പള്ളി താലൂക്കുകളിലെ കടൽക്ഷോഭബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം തിരുവനന്തപുരത്തേക്ക് പോകും.
Show Full Article
TAGS:LOCAL NEWS 
Next Story