Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ നടത്തി. ഹിരോഷിമ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സഡാക്കോ സസാക്കി എന്ന പെണ്‍കുട്ടിയെ അനുസ്മരിക്കുന്നതിന് പേപ്പര്‍ കൊക്കുകളെ നിര്‍മിച്ചാണ് നടത്തിയത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.ജി. ലക്ഷ്മിദേവി, പ്രിന്‍സിപ്പല്‍ അനിത കെ. നായര്‍, അധ്യാപകരായ എബി പോള്‍ വര്‍ഗീസ്, അനു ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുലയൂട്ടൽ വാരാചരണം മൂവാറ്റുപുഴ: ഐ.സി.ഡി.എസ് മൂവാറ്റുപുഴ അഡീഷനലി​െൻറയും ഈസ്റ്റ് മാറാടി ഗവ. െവാക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷനൽ സർവിസ് സ്‌കീമി​െൻറയും സംയുക്താഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണം നടത്തി. ഇതോടനുബന്ധിച്ച് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഫ്ലാഷ്മോബും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജശ്രീ അനിൽ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ഡി.എസ് േപ്രാജക്ട് ഓഫിസർ ജയന്തി പി. നായർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇസ്‌പെക്ടർ പി.എസ്. ഷബീബ്, സ്‌കൂൾ കൗൺസിലർ ഹണി വർഗീസ്, പ്രോഗ്രാം ഓഫിസർ പി. സമീർ സിദ്ദീഖ്, വിനോദ്, രതീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ബിന്ദു, ലിജി, സൂസമ്മ വത്സല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story