Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടനികുതി...

കെട്ടിടനികുതി വെട്ടിപ്പ്: സ്വകാര്യ കമ്പനിക്കെതിരെ നടപടി

text_fields
bookmark_border
പള്ളിക്കര: കെട്ടിട നികുതിയിൽ വെട്ടിപ്പ് നടത്തിയ കുന്നത്തുനാട് പഞ്ചായത്തിലെ പവർ കോട്ടിങ് കമ്പനിക്കെതിരെ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. 2003 മുതൽ 2018 വരെ കെട്ടിട നികുതിയായി 2.30 ലക്ഷം അടക്കണമെന്ന് കാണിച്ചാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്. പലപ്പോഴും നിലവിലെ കെട്ടിടത്തോടുചേർന്ന് പുതിയ കെട്ടിടങ്ങൾ നിർമിച്ചെങ്കിലും പഞ്ചായത്തിൽ വേണ്ടത്ര നികുതി അടച്ചില്ല. തുടർന്ന് കമ്പനി കെട്ടിട നിർമാണച്ചട്ടം പാലിച്ചില്ലന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് 2.30 ലക്ഷം രൂപ നികുതി അടക്കാൻ കമ്പനിക്ക് നോട്ടീസ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story