Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉമ്പായി അനുസ്‌മരണം...

ഉമ്പായി അനുസ്‌മരണം എട്ടിന്

text_fields
bookmark_border
മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എട്ടിന്‌ വൈകീട്ട്‌ അഞ്ചിന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ ഉമ്പായി അനുസ്‌മരണവും ഗസല്‍ സന്ധ്യയും നടത്തും. സംവിധായകന്‍ സഹീര്‍ അലി അനുസ്‌മരണ പ്രഭാഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി സി.ആര്‍. ജനാര്‍ദനന്‍ അറിയിച്ചു. മികവി​െൻറ കേന്ദ്രമാകാനൊരുങ്ങി മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ - പുതിയ മന്ദിരം നിര്‍മിക്കാന്‍ 86.66 ലക്ഷം അനുവദിച്ചു മൂവാറ്റുപുഴ: മികവി​െൻറ കേന്ദ്രമാകാനൊരുങ്ങി മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് പുതിയ മന്ദിര നിര്‍മാണത്തിന് 86.66 ലക്ഷം അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞവര്‍ഷം പുതിയ മന്ദിരം നിര്‍മിക്കാന്‍ 50 ലക്ഷം അനുവദിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണിത്. ഇതോടെ വര്‍ഷങ്ങളായി മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് പുതിയ മന്ദിരം എന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്. സ്‌കൂളി​െൻറ പഴയ കെട്ടിടത്തോട് ചേര്‍ന്ന് ഒരുക്കിയ സ്ഥലത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. നിലവില്‍ മൂന്ന് ക്ലാസ്മുറികളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതിനോട് ചേര്‍ന്ന് ക്ലാസ് മുറികളും ലാബിന് കെട്ടിടവും ഒരുക്കുന്നതിനാണ് ഇപ്പോൾ പണം അനുവദിച്ചത്. നിലവിലെ മന്ദിര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ പരാധീനതകള്‍ക്ക് പരിഹാരമാകും. 1983-84 ല്‍ ശിവന്‍കുന്ന് സ്‌കൂളിലാണ് മൂവാറ്റുപുഴ വി.എച്ച്.എസ്.എസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1991-92 കാലയളവില്‍ മൂവാറ്റുപുഴ മോഡല്‍ സ്‌കൂളിലേക്ക് വി.എച്ച്.എസ്.എസ് മാറ്റിസ്ഥാപിക്കുകയായിരുന്നു. വി.എച്ച്.എസ്.എസിന് മൂന്ന് കെട്ടിടമാണ് ഉണ്ടായിരുന്നത്. ഒരു കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാഭ്യാസ വകുപ്പ് പൊളിച്ച് മാറ്റിയിരുന്നു. പൊളിച്ച സ്ഥലത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. നിലവിലെ രണ്ട് കെട്ടിടങ്ങളില്‍ ഒന്നി​െൻറ അവസ്ഥ പരിതാപകരമാണ്. തകര ഷീറ്റ് മേഞ്ഞ കെട്ടിടമാണിത്. ഇതില്‍ ലാബും ക്ലാസ് റൂമുകളും പ്രവര്‍ത്തിക്കുന്നു. നിലവിലെ കെട്ടിടത്തിലെ അസൗകര്യത്തെത്തുടര്‍ന്ന് മോഡല്‍ ഹൈസ്‌കൂളിലെ ക്ലാസ്മുറികള്‍ വി.എച്ച്.എസ്.എസിന് വിട്ടുനല്‍കിയിട്ടുണ്ടങ്കിലും പി.എസ്.സി പരീക്ഷയടക്കമുള്ളവ നടക്കുമ്പോള്‍ ക്ലാസിന് അവധി നല്‍കേണ്ട അവസ്ഥയിലായിരുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണോദ്ഘാടനം ഉടന്‍ നടത്തുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ 10 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 8.99 കോടിയുടെ പദ്ധതികള്‍ക്കാ‍ണ് വിദ്യാഭ്യാസ വകുപ്പി​െൻറ തനതുഫണ്ടില്‍നിന്ന് ഭരണാനുമതി നല്‍കിയത്. നിയോജക മണ്ഡലത്തിലെ പുളിന്താനം സര്‍ക്കാര്‍ യുപി സ്‌കൂളിന് 66 ലക്ഷവും മൂവാറ്റുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് 86.66 ലക്ഷവും അടക്കം രണ്ട് സ്‌കൂളുകള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. 2018-19ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുറമെയാണ് ഈ തുക.
Show Full Article
TAGS:LOCAL NEWS 
Next Story