Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ടില്‍ കപ്പലിടിച്ച...

ബോട്ടില്‍ കപ്പലിടിച്ച ദുരന്തം : തിരച്ചിലിന് നേവി മുങ്ങല്‍ വിദഗ്​ധരെ ആവശ്യപ്പെട്ടു

text_fields
bookmark_border
വൈപ്പിന്‍ : കപ്പൽ ഇടിച്ചുണ്ടായ ദുരന്തത്തില്‍ കാണാതായ ബോട്ട് തൊഴിലാളികളുടെ തിരച്ചിലിനായി ഫിഷറീസ് അധികൃതര്‍ നേവി മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടു. ഇതുസംബനധിച്ച് നേവി ഓപറേഷന്‍സ് കമാൻഡര്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് ഇ -മെയില്‍ സന്ദേശം അയച്ചതായി വൈപ്പിന്‍ ഫിഷറീസ് സ്്റ്റേഷന്‍ അസിസ്്റ്റൻറ് ഡയറക്ടര്‍ കെ.കെ. ലാജിത അറിയിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്മ​െൻറ്, കോസ്റ്റ് ഗാര്‍ഡ്, നേവി, ഫിഷറീസ് അധികൃതര്‍ അടക്കം വിവിധ വിഭാഗങ്ങളും മത്സ്യത്തൊഴിലാളി ബോട്ടുകളും ചൊവ്വാഴ്ച വൈകുന്നേരം വരെ നടത്തിയ തിരച്ചില്‍ നിഷ്ഫലമായിരുന്നു. മുങ്ങിയ ബോട്ടി​െൻറ വീല്‍ഹൗസ് കുടുങ്ങിക്കിടക്കുന്നുണ്ടാവാമെന്ന് നിഗമനത്തിലാണ് ഇത്. മുനമ്പം ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ട് ചൊവ്വാഴ്ച പുലര്‍ച്ച മൂന്നരയോടെ, തൃശൂര്‍ നാട്ടിക 28 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടത്തിൽപെട്ടത്. നെടുകെ പിളര്‍ന്ന ബോട്ടിലെ 14 തൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേരെ രക്ഷപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story