Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആളില്ലാത്ത വീട്ടിൽ...

ആളില്ലാത്ത വീട്ടിൽ മോഷണം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
കടുങ്ങല്ലൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന്‍ അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ആലുവ ചെങ്ങമനാട് കുഴിക്കടവ് വീട്ടില്‍ ഷിഹാബുദ്ദീന്‍ (32), കട്ടപ്പന വെള്ളയാമ്പിള്ളി പ്ലാമൂട്ടില്‍ സാബു (47) എന്നിവരെയാണ് മോഷണം നടന്ന വീട്ടിലെത്തിച്ച് ബിനാനിപുരം പൊലീസ് തെളിവെടുപ്പ് നടത്തിയത്. ജൂലൈ 22നാണ് കിഴക്കെ കടുങ്ങല്ലൂര്‍ ചാറ്റുകുളം ക്ഷേത്രത്തിനുസമീപം മംഗലത്ത് നീലകണ്ഠപിള്ളയുടെ വീട്ടില്‍ മോഷണം നടത്തിയത്. വിലപിടിപ്പുള്ള വാച്ചുകളും വിദേശമദ്യവും കാമറയും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ്‌ നഷ്ടപ്പെട്ടത്. പിറ്റേദിവസം കോതമംഗലത്ത് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റി‍​െൻറ നമ്പര്‍ തിരുത്തി പണംതട്ടുന്നതിനിടെ ഇവര്‍ കോതമംഗലം പൊലീസി‍​െൻറ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ ചോദ്യംചെയ്യലിലാണ് കടുങ്ങല്ലൂരില്‍ വീട് കുത്തിത്തുറന്ന്‍ മോഷണം നടത്തിയ വിവരം പുറത്തുവന്നത്. നീലകണ്ഠപിള്ള കുടുംബസമേതം അമേരിക്കയിലാണ് താമസം. ആഴ്ചയിലൊരിക്കല്‍ വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വന്നപ്പോഴാണ് വീടി​െൻറ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഉടന്‍ ബിനാനിപുരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി അറിയാൻ കഴിഞ്ഞു. ഇതിനിടെയാണ് ഇവര്‍ കോതമംഗലത്ത് പിടിയിലായത്. ലോട്ടറി കേസില്‍ റിമാൻഡിലായ ഇവരെ കഴിഞ്ഞ ദിവസം ബിനാനിപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പകല്‍സമയങ്ങളില്‍ കാറില്‍ കറങ്ങി ആളില്ലാത്തവീടുകള്‍ കണ്ടുവെക്കുകയും രാത്രിയില്‍ കാറിലെത്തി സാബുവിനെ ഇറക്കിവിട്ട് മോഷണം നടത്തുകയുമായിരുന്നത്രേ രീതി. ഷിഹാബുദ്ദീന്‍ കാറിൽ സമീപത്തേക്ക് മാറിനിൽക്കും. മോഷണം കഴിയുമ്പോള്‍ ഇരുവരും സാധനങ്ങളുമായി മടങ്ങുകയാണ് രീതിയെന്നും പൊലീസ് പറഞ്ഞു. എസ്.ഐ എബി ജോര്‍ജ്, എ.എസ്.ഐ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story