Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിരമിച്ച ജഡ്​ജിയുടെ...

വിരമിച്ച ജഡ്​ജിയുടെ നേതൃത്വത്തിൽ ഡിസിപ്ലിനറി കമ്മിറ്റി രൂപവത്കരിക്കും -മോഹൻലാൽ

text_fields
bookmark_border
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഡിസിപ്ലിനറി കമ്മിറ്റി രൂപവത്കരിക്കുമെന്ന് പ്രസിഡൻറ് മോഹന്‍ലാല്‍. കൊച്ചിയിൽ നടന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയിൽ നിരവധി കാര്യങ്ങൾ പുനഃപരിശോധന നടത്തേണ്ടതുണ്ട്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. സംഘടനയില്‍ സങ്കീർണമായ പ്രശ്നങ്ങളൊന്നുമില്ല. അംഗങ്ങളുടെ നിര്‍ദേശ പ്രകാരം അടുത്തൊരു ജനറല്‍ ബോഡി ഉടന്‍ വിളിക്കും. അവിടെ അഭിപ്രായങ്ങള്‍ നേരിട്ടോ വോട്ടിങ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കും. യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പലതും സംഭവിച്ച് കഴിഞ്ഞതുകൊണ്ട് അതി​െൻറ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ട ഒരുപാട് കാര്യങ്ങള്‍ തീരുമാനത്തിലെടുത്തിട്ടുണ്ട്. യോഗത്തിന് ശേഷം അഭിനേതാക്കളായ രേവതി, പാര്‍വതി, പത്മപ്രിയ, ജോയ്മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തിലകനുമായി സംഘടനാപരമല്ലാതെ വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. നമ്മളെ വിട്ടുപോയ ഒരാളെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരാം എന്നതിനെപ്പറ്റി ആലോചിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്,ഇടവേള ബാബു, ഇന്ദ്രന്‍സ്, മുകേഷ്, ജയസൂര്യ, ശ്വേതാ മേനോന്‍, ടിനി ടോം, കരമന സുധീര്‍,ആസിഫ് അലി, അജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. രാജിവെക്കാതെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സഹായം പ്രതീക്ഷിച്ചിട്ടും കിട്ടിയില്ലെങ്കില്‍ രാജിയെക്കുറിച്ച് ആലോചിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story