Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രപതി മടങ്ങി

രാഷ്​ട്രപതി മടങ്ങി

text_fields
bookmark_border
കൊച്ചി: കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി. കൊച്ചി ഐ.എൻ.എസ് ഗരുഡ നേവൽ എയർ സ്റ്റേഷനിൽ ഗവർണർ പി.സദാശിവം, അദ്ദേഹത്തി​െൻറ പത്നി സരസ്വതി സദാശിവം, മന്ത്രി വി.എസ്. സുനിൽകുമാർ, വൈസ് അഡ്മിറൽ അനിൽകുമാർ ചൗള, ഡി.ജി.പി ലോക്നാഥ് ബെഹ്റ, പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, ഐ.ജി വിജയ് സാക്കറെ, കമീഷണർ എം.പി. ദിനേശ് തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയയക്കാൻ എത്തിയിരുന്നു. ഇതിനുമുമ്പ് ഹൈകോടതി ജഡ്ജിമാരോടൊപ്പം പ്രഭാത ഭക്ഷണത്തിന് അദ്ദേഹം ബോൾഗാട്ടിയിൽ എത്തിയിരുന്നു. ഗവർണർ പി. സദാശിവവും ഹൈകോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഡി.ജി.പി, പ്രിൻസിപ്പൽ സെക്രട്ടറി, ജില്ല കലക്ടർ എന്നിവരെ കൂടാതെ ഹൈകോടതി രജിസ്ട്രാർ ജനറൽ എൻ.അനിൽകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജഡ്ജിമാരെ രജിസ്ട്രാർ ജനറൽ രാഷ്ട്രപതിക്ക് പരിചയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story