Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാഖി:...

ഒാഖി: ജീവിച്ചിരിക്കുന്ന ഇരകൾക്ക്​ അടിയന്തര സഹായം തേടി ഹരജി

text_fields
bookmark_border
െകാച്ചി: ഒാഖി ദുരന്തത്തി​െൻറ ജീവിച്ചിരിക്കുന്ന ഇരകളെ കണ്ടെത്തി അടിയന്തര സഹായവും ജീവിതോപാധികളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മാനസികമായും ശാരീരികമായും ഏെറ ബുദ്ധിമുട്ടുന്ന ഒാഖി ഇരകൾക്ക് സഹായങ്ങളും ദുരിതാശ്വാസവും നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി സ്വതന്ത്ര മാധ്യമപ്രവർത്തകനായ ഏലിയാസ് ജോണാണ് ഹരജി നൽകിയിരിക്കുന്നത്. ഭക്ഷണവും മരുന്നും ശുദ്ധജലവുമില്ലാതെ മണിക്കൂറുകൾ ദുരിതത്തോട് പോരാടി മരണത്തി​െൻറ വക്കിൽനിന്ന് തിരിച്ചു കയറിയവരാണ് ഇവർ. എന്നാൽ, ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്നതൊന്നും ഭരണകൂടങ്ങൾ ചെയ്തു നൽകുന്നില്ല. അതിനാൽ, ഇവർക്ക് അടിയന്തര സഹായം അനുവദിക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇനി കടലിൽ േപായി നിത്യവൃത്തി ചെയ്യാൻ കഴിയാത്തവരെ കണ്ടെത്തി ദുരന്തത്തിൽ മരണപ്പെട്ടവരുെടയും കാണാതായവരുെടയും ബന്ധുക്കൾക്ക് നൽകുന്ന നഷ്ടപരിഹാരം ഇവർക്ക് അനുവദിക്കുക, ഇവരെ പുനരധിവസിപ്പിക്കാനും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരമൊരുക്കി കൊടുക്കാനും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story