Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസായാഹ്ന ധർണ...

സായാഹ്ന ധർണ വിജയിപ്പിക്കും

text_fields
bookmark_border
പറവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ സ്വതന്ത്ര കർഷകസംഘം സംസ്ഥാന വ്യാപകമായി 10ന് നടത്തുന്ന സായാഹ്ന ധർണയുടെ ഭാഗമായി ആലുവയിൽ സംഘടിപ്പിച്ചിട്ടുള്ള സായാഹ്ന ധർണ വിജയിപ്പിക്കാൻ സ്വതന്ത്ര കർഷകസംഘം പറവൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം പ്രസിഡൻറ് ടി.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൽ കരീം, കെ.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. കാരുണ്യത്തി​െൻറ കൈത്താങ്ങുമായി പൂർവവിദ്യാർഥികൾ പറവൂർ: കാരുണ്യത്തി​െൻറ കൈത്താങ്ങുമായി പറവൂർ ലക്ഷ്മി കോളജിലെ പൂർവവിദ്യാർഥികൾ. ഓട്ടിസം ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനിയുടെ കുടുംബത്തിന് പൂർവവിദ്യാർഥി സംഘടന വാനമ്പാടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ച അറുപതിനായിരത്തോളം രൂപ നൽകി. ഓട്ടിസം ബാധിച്ച് കൊടുങ്ങല്ലൂർ സ്വദേശിനി സഹായം തേടുന്നതായ വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഗ്രൂപ്പിലൂടെ സഹായം സ്വരൂപിച്ചതെന്ന് കോഓഡിനേറ്റർ ഡോ.പി.എം. നിഷ പറഞ്ഞു. കോളജ് ഡയറക്ടർമാരായ എം.വി. ജോസ്, എം.ജെ. ഡേവിസ്, എൻ.എം. പിയേഴ്സൺ, പൂർവവിദ്യാർഥികളായ പി.കെ. വിജയഗണേഷ്, ഹാറൂൺ ഷാ സുൽത്താൻ, സ്വപ്ന സുനീഷ്, സിജികുമാർ, മിനു ഷിബിൻ, അനിൽകുമാർ പ്രഭു, ഒ.ഡി. ശ്രീജിത്ത്, ടി.ജി. ജിജി എന്നിവർ ധനസഹായ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story