Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലബാർ സിമൻറ്​സ്​:...

മലബാർ സിമൻറ്​സ്​: ഉദ്യോഗസ്ഥർക്കെതിരായ കേസ്​ തീർപ്പാക്കു​േമ്പാൾ പരാതിക്കാരുടെ നിലപാട്​ തേടണം

text_fields
bookmark_border
െകാച്ചി: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽനിന്ന് മുൻ ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള തീരുമാനത്തിലെ തുടർ നടപടികൾ പരാതിക്കാരുടെകൂടി നിലപാട് തേടിയിട്ടാവണമെന്ന് ഹൈകോടതി. മലബാർ സിമൻറ്സ് മുൻ ചെയർമാൻ ജോൺ മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്‌ണകുമാർ, പദ്മനാഭൻ നായർ എന്നിവർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഒാൾ കേരള ആൻറി കറപ്‌ഷൻ ആൻഡ് ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. സർക്കാർ നടപടിയിൽ ഇടപെട്ടില്ലെങ്കിലും കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാറിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അപേക്ഷ നൽകുേമ്പാൾ ഹരജിക്കാരുടെ നിലപാടുകൂടി വിജിലൻസ് കോടതി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ക്രമക്കേട് നടന്ന കാലത്തെ പ്രധാന സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥരെന്ന നിലക്കാണ് അഴിമതിക്കേസിൽ ഇവരെയും പ്രതി ചേർത്തിരുന്നത്. എന്നാൽ, കമ്പനിയുടെ എക്സ്ഒഫീേഷ്യാ ഡയറക്ടർമാരും ചെയർമാനുമാണ് ഇവെരന്നും കേസിൽ നേരിട്ട് ബന്ധമില്ലാത്ത സാഹചര്യത്തിൽ പൊതുതാൽപര്യം മുൻനിർത്തി ഇവർക്കെതിരായ കേസുകൾ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കിയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, കേസുകൾ പിൻവലിക്കാൻ പൊതുതാൽപര്യപരമെന്ന നിലയിൽ സർക്കാർ കണ്ടെത്തിയ വസ്തുതകൾ വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ ഹരജിക്കാരെകൂടി കേൾക്കണമെന്ന് കോടതി നിർദേശിച്ചത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന മറ്റൊരു ഹരജി വിജിലൻസ് കോടതിക്ക് പരിഗണിക്കാമെന്ന നിർദേശത്തോടെ ഹൈകോടതി കഴിഞ്ഞദിവസം തീർപ്പാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷക്കൊപ്പം ഹരജിക്കാരിൽനിന്ന് ഇത്തരമൊരു അേപക്ഷ ലഭിച്ചാൽ അത് പരിഗണിച്ച് യുക്തമായ തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് വിജിലൻസ് കോടതിക്ക് നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story