Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷയെഴുതാൻ...

പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന അഭിമന്യുക്കേസ്​ പ്രതിയുടെ ഹരജി മാറ്റി

text_fields
bookmark_border
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതി പരീക്ഷയെഴുതാൻ അനുമതി തേടി നൽകിയ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ആലുവ ചൂണ്ടി ഭാരത് മാതാ സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര എൽഎൽ.ബി വിദ്യാർഥിയും കേസിലെ രണ്ടാം പ്രതിയുമായ കോട്ടയം പത്തനാട് സ്വദേശി ബിലാൽ സജി നൽകിയ ഹരജിയാണ് കോടതി മാറ്റിയത്. കേസ് ഡയറി പരിശോധിക്കാതെ ഹരജിയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഹരജി മാറ്റിയത്. ജൂലൈ രണ്ടുമുതൽ കസ്റ്റഡിയിലാണെന്നും ആഗസ്റ്റ് എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കുകയാണെന്നും പ്രതിയെ പുറംലോകം കാണിക്കാനാവില്ലെന്നുമായിരുന്നു സർക്കാറി​െൻറ വാദം. പ്രതി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസ് ഡയറി പരിശോധിച്ചുമാത്രമേ തീരുമാനമെടുക്കൂവെന്ന് വ്യക്തമാക്കിയ കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story