Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസനത്തിന്​ തടസ്സം...

വികസനത്തിന്​ തടസ്സം ഏജന്‍സികളുടെ ഏകോപനമില്ലായ്മ -ഗവർണർ

text_fields
bookmark_border
കൊച്ചി: ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വിവിധ വികസന ഏജന്‍സികളുടെ ഏകോപനം അനിവാര്യമാണെന്ന് ഗവർണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. ചേരാനെല്ലൂര്‍ പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫണ്ടുകളുടെ അഭാവം മൂലമല്ല വികസനമുണ്ടാകാത്തത്, മറിച്ച് വികസന ഏജന്‍സികളുടെ ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്‌നം. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കുന്ന സാഗി പദ്ധതി മാതൃകാപരമാണ്. കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ കാണുന്നത്. കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞ തോതിലാണ്. മിക്ക ഗ്രാമങ്ങളും നഗരങ്ങള്‍ക്ക് സമാനമാണ്. ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായ അവസ്ഥയാണ്. കേരളത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരെ മുഖ്യാതിഥികള്‍ക്കൊപ്പം വേദിയിലിരുത്തുന്നതിനെ ഗവർണര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതു കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2024ഓടെ 2,65,000 ഗ്രാമപഞ്ചായത്തുകളെ ആദര്‍ശഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എൽ.എ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽമുത്തലിബ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഹരീഷ് പിള്ള, വാര്‍ഡ് അംഗം ഷിമ്മി ഫ്രാന്‍സിസ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി ഏഴ് പദ്ധതികള്‍ക്ക് ഗവര്‍ണര്‍ തുടക്കംകുറിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഡെന്‍സില്‍ പെരേരയ്ക്ക് പ്ലാവിന്‍തൈ നല്‍കിയാണ് ഫലവൃക്ഷത്തൈ വിതരണപദ്ധതി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് നിർമിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ വിതരണം ത്രേസിയ ജോര്‍ജിന് നല്‍കിയും ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രം വിതരണം മരിയ ആന്റണിക്ക് നല്‍കിയും ഗവര്‍ണര്‍ നിര്‍വഹിച്ചു. പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന പദ്ധതികള്‍ക്കും ഗവര്‍ണര്‍ തുടക്കംകുറിച്ചു. സ്വച്ഛ് ഭാരത് മിഷ​െൻറ കീഴിലുള്ള സമ്മര്‍ ഇേൻറണ്‍ഷിപ്പി​െൻറ ഭാഗമായി സ​െൻറ് തെരേസാസ് കോളജ് വിദ്യാര്‍ഥികള്‍ ചേരാനെല്ലൂരില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രിന്‍സിപ്പൽ സിസ്റ്റര്‍ വിനീതയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story