Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണക്കാലത്ത്...

ഓണക്കാലത്ത് കള്ളക്കച്ചവടം തടയാന്‍ ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍

text_fields
bookmark_border
കാക്കനാട്: ഓണക്കാലത്ത്് പരിശോധന ശക്തമാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പി​െൻറ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ തീരുമാനം. പൊതുവിപണിയിലും എക്സിബിഷന്‍ കേന്ദ്രങ്ങളിലും മറ്റു കച്ചവട കേന്ദ്രങ്ങളിലും തട്ടിപ്പുകള്‍ തടയാന്‍ മെട്രോളജി വകുപ്പി​െൻറ നേതൃത്വത്തില്‍ പരിശോധന സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും. ജില്ലയില്‍ ഉദ്യോഗസ്ഥരുടെ രണ്ടു പരിശോധന സ്‌ക്വാഡുകള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്‍ അറിയിച്ചു. സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 21 വരെ പ്രവര്‍ത്തിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പരിശോധന സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ലീഗല്‍ മെട്രോളജി ഓഫിസുകളോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ നേരിട്ട് വിളിച്ച് പരാതികള്‍ അറിയിക്കാം. ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0484-2423180, 2428772. പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഓണക്കാലത്ത് ഭക്ഷണ വസ്തുക്കളുടെ പാക്കറ്റുകളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെ കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വില കൂട്ടിയിട്ട് ഡിസ്‌കൗണ്ട് എന്ന പേരില്‍ തുണിത്തരങ്ങള്‍, ഭക്ഷണ വസ്തുക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്നതും ഓണ സീസണുകളില്‍ ധാരാളം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ പറഞ്ഞു. വില തിരുത്തിയുള്ള വില്‍പന തട്ടിപ്പുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരം തട്ടിപ്പുകളില്‍നിന്നും ഉപേഭാക്താക്കളെ സംരക്ഷിക്കാന്‍ ഇത്തവണ നേരേത്ത തന്നെ പരിശോധന സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എക്സിബിഷന്‍ കേന്ദ്രങ്ങള്‍, തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്വാഡി​െൻറ മിന്നല്‍ പരിശോധന ഉണ്ടാകും. വിവിധ മേഖലകളിലെ കച്ചവട കേന്ദ്ര പരിസരത്തെ മൊബൈല്‍ ഹെല്‍പ്പിങ് ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ സഹായം തേടാം. അസി. കൺട്രാളര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് സ്‌ക്വാഡുകളിൽ പ്രവര്‍ത്തിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story