Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് സ്​റ്റോപ് ...

ബസ് സ്​റ്റോപ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

text_fields
bookmark_border
മരട്: വൈറ്റില ജനത സ്റ്റോപ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പഴയ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വൈറ്റില എസ്.എ. റോഡിൽ എറണാകുളത്തേക്കുള്ള റൂട്ടിൽ മോഡി കെയർ ഓഫിസിന് മുൻവശത്തായിരുന്നു ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നത്. മെട്രോ റെയിൽ നിർമാണത്തി​െൻറ ഭാഗമായി ഇത് ഓട്ടോറിക്ഷ സ്റ്റാൻഡിനോട് ചേർന്ന ഭാഗത്തേക്ക് മാറ്റി. ഇത് മൂലം ബസ് വരുമ്പോൾ യാത്രക്കാർ സ്റ്റാൻഡിലെ ഓട്ടോറിക്ഷകളുടെ ഇടയിലൂടെ വേണം നടന്നു വരാൻ. ഈ സമയം യാത്രക്കാർ കയറിയ ഓട്ടോറിക്ഷ എടുക്കുമ്പോൾ അപകടത്തിന് കാരണമാകുന്നു. അപകടം ഒഴിവാക്കുന്നതിന് ഇവിടത്തെ ബസ് ഷെൽട്ടർ പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഇതിന് മെട്രോ റെയിൽ നിർമാണം തടസ്സമാവില്ലെന്നും കാണിച്ച് പ്രദേശത്തെ റസി. അസോസിയേഷൻ ഭാരവാഹികൾ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി. മാങ്കായിൽ സ്കൂളിനു മികവേകാൻ 'കാഫാ' യുടെ ഫുട്ബാൾ പരിശീലനം മരട്: മാങ്കായിൽ സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കുവാൻ കൈകോർത്ത് ഫുട്ബാൾ അക്കാദമിയും. സ്കൂൾ മൈതാനിയിൽ ഗ്രാസ് റൂട്ട് ഫുട്ബാൾ പരിശീലനം നടത്തി വരുന്ന കെ. അംബുജാക്ഷൻ ഫുട്ബാൾ അക്കാദമി (കാഫാ) സ്കൂളി​െൻറ പേരിൽ മികച്ച രണ്ടു ടീമുകളെ വളർത്തിയെടുക്കുന്ന സൗജന്യ പദ്ധതിക്കു തുടക്കമായി. ഹോപ്പിങ് സ്ട്രൈക്കേഴ്സ് മാങ്കായിൽ (എച്ച്.എസ്.എം) എന്ന പേരിൽ സ്റ്റേറ്റ് തലം വരെ കളിക്കുന്ന രണ്ടു ടീമുകളാണു ലക്ഷ്യമെന്ന് അക്കാദമി പ്രസിഡൻറ് പി.ഡി. ശരത്ചന്ദ്രൻ പറഞ്ഞു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം അക്കാദമിയുടെ മുഖ്യ പരിശീലകരായ സി.വി. സീന, എം.എസ്. മനോജ് എന്നിവർക്ക് പന്ത് കൈമാറി നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു. കൗൺസിലർ ബേബി പോൾ, ഹെഡ്മാസ്റ്റർ ടി.വി. പവിത്രൻ, ഭഗത് സോക്കർ പ്രസിഡൻറ് പി.ഡി. രാജേഷ്, പി.കെ. ഷാജി, ജോസഫ് ജെൻസൻ, ജോബിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story