Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബശ്രീയുടെ ഓണം...

കുടുംബശ്രീയുടെ ഓണം വിപണനമേള ഇന്ന് മുതല്‍

text_fields
bookmark_border
കൊച്ചി: ജില്ലയിലെ ബ്ലോക്കുകളിലെ സംരംഭകരെയും സംഘകര്‍ഷകരെയും ഗോത്രവര്‍ഗ വിഭാഗ സംരംഭകരെയും ഒരേ കുടക്കീഴില്‍ അണിനിരത്തി കുടുംബശ്രീ ജില്ലതല ഓണം വിപണനമേള 'സമൃദ്ധി 2018' സംഘടിപ്പിക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മേള ബുധനാഴ്ച മുതല്‍ 13 വരെ നീളും . ബുധനാഴ്ച വൈകീട്ട് മൂന്നിന് ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യ മേളയുടെ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എയും ട്രൈബല്‍ മേളയുടെ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എൽ.എയും നിര്‍വഹിക്കും. കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപന്നങ്ങള്‍, ജൈവ പച്ചക്കറി, ഗോത്രവര്‍ഗ ഗ്രൂപ്പുകള്‍ ഉൽപാദിപ്പിക്കുന്ന പാരമ്പര്യ ഉൽപന്നങ്ങള്‍, കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങള്‍ എന്നിവ മേളയിലുണ്ടാവും. ചലച്ചിത്ര പ്രദര്‍ശനവും കലാമേളയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story