Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനത്തിന് മുമ്പേ...

ഉദ്ഘാടനത്തിന് മുമ്പേ ചോർച്ച, പൂൾ മാറ്റിസ്ഥാപിക്കാൻ നഗരസഭ കരാറുകാരന് നോട്ടീസ്

text_fields
bookmark_border
കളമശ്ശേരി: കുട്ടികൾക്ക് പെഡൽ ബോട്ട് ഉപയോഗിച്ച് ഉല്ലസിക്കാൻ കളമശ്ശേരി കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിൽ സ്ഥാപിച്ച ഇൻഫ്ലാക്റ്റബിൾ പൂളിന് ഉദ്ഘാടനത്തിന് മുമ്പേ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മാറ്റിസ്ഥാപിക്കാൻ നഗരസഭ കരാറുകാരന് നോട്ടീസ് നൽകി. കഴിഞ്ഞ സ്കൂൾ അവധിയിൽ കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനായി കളമശ്ശേരി നഗരസഭ സയൻസിൽ പാർക്കിൽ സ്ഥാപിച്ച ഉപകരണമാണ് യാതൊരു ഉപകാരവുമില്ലാതെ നീക്കംചെയ്യേണ്ടി വന്നിരിക്കുന്നത്. ഊതിവീർപ്പിക്കുന്ന പൂൾ നിർമാണ ഘട്ടത്തിലെ അപാകതകൾ ഉള്ളതായ ആക്ഷേപം ഉയർന്നിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നുള്ള ഉപകരണമാണ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. പ്രവർത്തിപ്പിക്കുന്നതിന് മുമ്പേ ചോർച്ച കണ്ടെത്തിയതിനാൽ കമ്പനിയെ വിവരം അറിയിച്ചതനുസരിച്ച് ടെക്നീഷ്യൻ പാർക്കിലെത്തി പരിശോധിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരണം ബംഗളൂരിലെത്തിക്കണമെന്നാണ് നിർദേശം. അഞ്ച് ലക്ഷത്തോളം രൂപ െചലവിട്ടാണ് പാർക്കിൽ ഇത് സ്ഥാപിച്ചത്. ഇതിൽ ഉപയോഗിക്കുന്നതിനായി നാലോളം പെഡൽ ബോട്ടുകളും പാർക്കിലെത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story