Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിഷപ്പിനെ അറസ്​റ്റ്​...

ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യണമെന്ന ഹരജിയിൽ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിൽനിന്ന് ബെഞ്ച് പിന്മാറിയതിനെത്തുടർന്ന് മറ്റൊരു സിംഗിൾ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്. കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടപടികളില്ലെന്ന് ചൂണ്ടിക്കാട്ടി കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മ​െൻറാണ് ഹരജി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടും ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മതപരമായ ചുമതലയിൽനിന്ന് മാറ്റി നിർത്തുകപോലും ചെയ്തിട്ടില്ലെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനിടെ, ഇരയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ഇരയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story