Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനിയറ മേഖലകളിൽ ക്വാറി ...

മുനിയറ മേഖലകളിൽ ക്വാറി പ്രവർത്തനം നിർത്തണം -​ഹൈകോടതി

text_fields
bookmark_border
കൊച്ചി: ചരിത്ര സ്മാരകങ്ങളായ മുനിയറകളുള്ള പ്രദേശങ്ങളിലെ ക്വാറി പ്രവർത്തനം ഉടൻ നിർത്തണമെന്ന് ഹൈകോടതി. മുനിയറകൾ നിലവിലുള്ള പ്രദേശങ്ങളെ സംരക്ഷിത മേഖലയായി പരിഗണിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മഹാശിലായുഗ കാലത്തെ പുരാതനമായ മുനിയറകള്‍ ഉള്‍ക്കൊള്ളുന്ന ത്യശൂര്‍ മുപ്ലിയം മുനിയാട്ടുകുന്നിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ക്വാറികൾ വനത്തെയും ചരിത്ര സ്മാരകങ്ങളെയും തകർക്കുന്നുവെന്നും അനുമതികളില്ലാതെയാണ് ഇവയുടെ പ്രവർത്തനമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കരുതൽ വനമേഖലയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​െൻറ മുൻകൂർ അനുമതിയോടെയല്ലാതെ ക്വാറികൾ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൗ മേഖലകളിൽ പദ്ധതി ആലോചിക്കുന്നത് പോലും പരമാവധി പരിസ്ഥിതി നാശം കുറഞ്ഞവയാകണം. മുനിയറയുള്ള മേഖലകളിലെ ക്വാറികളിൽ നിരോധിക്കപ്പെട്ട സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്വാറി - ഭൂമാഫിയ രേഖയുണ്ടാക്കുന്നുണ്ടെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി നാശം ഒഴിവാക്കി വനസമ്പത്തടക്കം പ്രകൃതി വിഭവങ്ങൾ വരും തലമുറക്ക് വേണ്ടി കരുതിവെക്കാൻ ഇന്നത്തെ തലമുറക്ക് ബാധ്യതയുണ്ട്. മുപ്ലിയം വില്ലേജിലെ ചരിത്ര സ്മാരകങ്ങൾക്ക് വലിയ നാശം വരുത്തിയിട്ടുള്ള സാഹചര്യത്തിൽ ഇവിടത്തെ ക്വാറികളുടെ പാട്ടങ്ങൾ പുതുക്കി നൽകില്ലെന്ന് നയതീരുമാനം എടുത്തിട്ടുണ്ടെന്നും തൃശൂർ ജില്ല കലക്ടറോട് പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ക്വാറി പെർമിറ്റ് പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചാൽ പ്രകൃതിയുടെ സംരക്ഷണവും പരിസ്ഥിതിയാഘാതവും പരിഗണിക്കണം. പാരിസ്ഥിതികാനുമതി അടിസ്ഥാനമാക്കുകയും വേണം. ഏകപക്ഷീയമായ പദ്ധതി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന പതിവു രീതിയിൽ അപാകതയുണ്ട്. പാർപ്പിടത്തിനും കൃഷിക്കും വേണ്ടി പതിച്ചു നൽകാൻ വനമില്ലാത്ത ഭൂമി ഉപയോഗിക്കാം. എന്നാൽ, പരിസ്ഥിതിയെ എന്നേക്കുമായി നശിപ്പിക്കുന്ന ക്വാറികൾക്ക് ഈ ഭൂമി അനുവദിക്കരുത്. കോടശ്ശേരി മേഖലയിലെ ചരിത്ര പ്രസിദ്ധമായ ആറ് മുനിയറകളെ 1938 ൽ കൊച്ചി സർക്കാർ ചരിത്ര സ്മാരകമായി വിജ്ഞാപനം ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവിടത്തെ ക്വാറി പ്രവർത്തനങ്ങൾ ഉടൻ നിർത്തണം. വനം, പുറമ്പോക്ക് അതിർത്തികൾ ശാസ്ത്രീയമായി സർവേ നടത്തി വേർതിരിക്കണം. വനം, പുരാവസ്തു, റവന്യൂ വകുപ്പുകളെക്കൂടി സർവേ നടപടികളിൽ സഹകരിപ്പിക്കണം. ഇതിനുശേഷം ക്വാറികൾക്ക് ഭൂമി പാട്ടത്തിന് നൽകണോയെന്ന് തീരുമാനിക്കാം. അതുവരെ പതിച്ചു നൽകിയ ഭൂമിയിലും പുറമ്പോക്ക് ഭൂമിയിലുമുള്ള ക്വാറി പ്രവർത്തനം നിർത്തണമെന്നും വനവത്കരണം നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story