Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാറുകൾ രാജ്യത്ത്...

സർക്കാറുകൾ രാജ്യത്ത് കരിനിയമങ്ങൾ നടപ്പാക്കുന്നു -സ്വാമി അഗ്​നിവേശ്

text_fields
bookmark_border
കളമശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാജ്യത്ത് കരിനിയമങ്ങൾ നടപ്പാക്കുകയാണെന്ന് സ്വാമി അഗ്നിവേശ്. ജപ്തിക്കെതിരെ മാനാത്ത്പാടത്ത് ചിതയൊരുക്കി അനിശ്ചിതകാല നിരാഹാരം നടത്തിവരുന്ന പ്രീത ഷാജിക്ക് പിന്തുണയുമായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതിയെ സംബന്ധിച്ചിടത്തോളം അവിടെയെത്തുന്ന നിയമം മാറ്റാൻ കഴിയില്ല. എന്നാൽ, ഇത് കരിനിയമങ്ങളാണെന്ന അടിസ്ഥാനത്തിൽ നടപടി സ്റ്റേ ചെയ്യാൻ കോടതി തയാറാകണം. സത്യവും നീതിയുമാണ് ദൈവം. ഇവിടെ സത്യവും നീതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോകണം. കരിനിയമങ്ങൾ മാറ്റുന്നതുവരെ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് ആറരയോടെ പരിസ്ഥിതി പ്രവർത്തകൻ ഡോ. ജേക്കബ് വടക്കഞ്ചേരിക്കൊപ്പമാണ് സ്വാമി അഗ്നിവേശ് എത്തിയത്. സമരപ്പന്തലിൽ സി.ആർ. നീലകണ്ഠൻ, വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, മണ്ഡലം പ്രസിഡൻറ് എ.എം. ഹുസൈൻ, സുൽഫിക്കർ അലി എന്നിവരും എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story