Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പകക്കാനം...

കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
കൊച്ചി: തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അനീഷ് പിടിയിലായി. നേര്യമംഗലത്തെ ഒഴിഞ്ഞുകിടന്ന വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയപ്പോൾ ബാത്ത്റൂമിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നേര്യമംഗലത്ത് പ്രതി ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. കാളിയാർ സർക്കിൾ ഇൻസ്പെക്ടർ, ഊന്നുകൽ എസ്.ഐ എന്നിവരുടെ േനതൃത്വത്തിെല പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനുസമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട കൃഷ്ണ​െൻറ സഹായിയായിരുന്നു അനീഷ്. മൂന്നുവർഷം മുമ്പ് മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണനെ സമീപിച്ചതെന്നാണ് വിവരം. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ അനീഷും കൃഷ്ണനും തമ്മിൽ അകലുകയായിരുന്നു. കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് അയാളെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങൾ കവരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനുവേണ്ടി 15 വർഷത്തോളമായി അടുപ്പമുണ്ടായിരുന്ന ലിബീഷിനെയും ഒപ്പം ചേർക്കുകയായിരുെന്നന്നാണ് പൊലീസ് ഭാഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story