Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പയെടുക്കാൻ...

വായ്പയെടുക്കാൻ സഹായിച്ചതിെൻറ പേരിൽ ഒരുകുടുംബത്തെ ഇല്ലാതാക്കരുത് -ഉമ്മൻ ചാണ്ടി

text_fields
bookmark_border
കളമശ്ശേരി: വായ്പയെടുക്കാൻ സഹായിച്ചതി​െൻറ പേരിൽ ഒരുകുടുംബം ഇല്ലാതാകുന്ന പ്രവണത ശരിയെല്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജപ്തിക്കെതിരെ മാനാത്തുപാടത്ത് അനിശ്ചിതകാല നിരാഹാരം നടത്തുന്ന പ്രീത ഷാജിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഇത് ഒരുവ്യക്തിയുടെ പ്രശ്നമല്ല, മറിച്ച് സമൂഹത്തി​െൻറ പ്രശ്നമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെട്ടതിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി പ്രീത ഷാജിയെ കാണാൻ എത്തിയത്. എന്നാൽ, രേഖാമൂലം ഉറപ്പൊന്നും സർക്കാർ ഭാഗത്തുനിന്നോ കോടതിയിൽനിന്നോ ലഭിക്കാത്തതിനാൽ നിരാഹാരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സമരസമിതി നേതാക്കൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. ബുധനാഴ്ച ധനമന്ത്രി എറണാകുളത്തെത്തുമ്പോൾ ചർച്ച നടത്തുന്നുണ്ട്. അതിൽ സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ സമരം അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു. രാത്രി 11.30ഒാടെയാണ് ഉമ്മൻ ചാണ്ടി എം.എൽ.എമാരായ പി.ടി. തോമസിനും സജീന്ദ്രനും ഒപ്പം മാന്നാത്തുപാടത്ത് എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story