Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷണം ചോദിച്ചെത്തി...

ഭക്ഷണം ചോദിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
ആറാട്ടുപുഴ: ഭക്ഷണം ചോദിച്ചെത്തി യുവതിയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മുതുകുളം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുതുകുളം തെക്ക് വടക്കേമലയിൽ പുതുവൽ വീട്ടിൽ അജേഷിനെയാണ് (കുട്ടപ്പൻ -32) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാവിലെ 10ഒാടെയാണ് സംഭവം. ഈ സമയം യുവതി വീട്ടിൽ തനിച്ചായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെ വീട്ടിലേക്ക് കയറിവന്ന യുവാവ് ഭക്ഷണം ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞപ്പോൾ വെള്ളം വേണമെന്ന് പറഞ്ഞു. വെള്ളവുമായെത്തിയ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് വായ് പൊത്തി വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. രക്ഷെപ്പട്ട് കുതറിയോടിയ വീട്ടമ്മ അലറിവിളിക്കുന്നത് കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പൊലീസ് പുതിയവിള കുറ്റിമുക്കിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ഏഴ് കേസിൽ അജേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വെള്ളപ്പൊക്കം: ചെങ്ങന്നൂരിൽ 70.73 ലക്ഷത്തി​െൻറ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ചെങ്ങന്നൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെങ്ങന്നൂര്‍ താലൂക്കില്‍ 70.73 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കൃഷി ഓഫിസര്‍മാര്‍ കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരമാണിത്. പുലിയൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 54 ഹെക്ടറിൽ നെൽകൃഷി നശിച്ചു. താലൂക്കില്‍ നെല്‍കൃഷി നാശം ഇവിടെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പച്ചക്കറി, വാഴ കൃഷികള്‍ താലൂക്കില്‍ പാടെ നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി നട്ടിരുന്നവയാണിത്. ആകെ കൃഷിനാശത്തില്‍ പകുതിയിലധികവും വാഴകൃഷിക്കാണ്. അരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 35.7 ലക്ഷം രൂപയുടെ നഷ്ടമാണ് കുലച്ച വാഴകള്‍ക്കുമാത്രം. കുലക്കാത്ത വാഴകളുടെ നഷ്ടം 13.35 ലക്ഷവും. 4.7 ലക്ഷം രൂപയുടെ നാശമാണ് പച്ചക്കറികള്‍ക്ക് കണക്കാക്കിയിരിക്കുന്നത്. 5.05 ലക്ഷം രൂപയുടെ നഷ്ടമാണ് വെറ്റിലകൃഷിയില്‍ കണക്കാക്കുന്നത്. കര്‍ഷകര്‍ക്ക് ഓണത്തിനുമുമ്പ് നഷ്ടപരിഹാരം ലഭിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നതെന്ന് കൃഷി അസി. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി. അനില്‍കുമാര്‍ പറഞ്ഞു. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ നിർദിഷ്ട മാതൃകയിെല അപേക്ഷ ശനിയാഴ്ചക്ക് മുമ്പ് കൃഷിഭവനില്‍ സമര്‍പ്പിക്കണം. 10ന് മുമ്പ് ജില്ലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃഷിഭവനില്‍ അപേക്ഷ നല്‍കിയവര്‍ക്ക് അക്കൗണ്ടിലേക്ക് പണം വരും.
Show Full Article
TAGS:LOCAL NEWS 
Next Story